
നേതാക്കൾക്കൊപ്പം എത്തി, വാഹനജാഥ: നിലമ്പൂരിൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
നിലമ്പൂർ∙ നിലമ്പൂരിൽ സ്ഥാനാർഥികളെല്ലാം നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ എന്നിവർ പത്രിക സമർപ്പിച്ചു. സിപിഎം പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, മന്ത്രി അബ്ദുറഹിമാൻ എന്നിവർക്കൊപ്പം എത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
നിലമ്പൂർ താലൂക്ക് ഓഫിസിന് തൊട്ടടുത്തുള്ള ജംക്ഷനിൽനിന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവർക്കൊപ്പം വാഹനജാഥയായി എത്തിയാണ് മോഹൻ ജോർജ് പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]