
പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതുപോലെയാണ് പുതിയ പാത്രങ്ങൾ വാങ്ങുന്നതും. പലർക്കുമുള്ള സംശയമാണ് പുതിയ പാത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകേണ്ടതുണ്ടോ എന്നത്. പലരും എടുത്ത് നോക്കിയിട്ടുള്ള പാത്രങ്ങൾ ആയിരിക്കാം നമ്മൾ വാങ്ങുന്നത്. അതിനാൽ തന്നെ ഉപയോഗിക്കുന്നതിന് മുന്നേ പാത്രങ്ങൾ വൃത്തിയായി കഴുകേണ്ടത് പ്രധാനമാണ്. പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1. പുതിയ പാത്രങ്ങൾ കഴുകുന്നതിന് മുമ്പ് പൊട്ടലോ സ്റ്റിക്കറിന്റെ പശയോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ശേഷം ഡിഷ്വാഷറിലോ കൈകൊണ്ടോ കഴുകി വൃത്തിയാക്കാവുന്നതാണ്.
2. കഴുകുന്നതിന് മുമ്പ് പാത്രത്തിൽ ലേബലുകൾ അല്ലെങ്കിൽ സ്റ്റിക്കറുകൾ ഉണ്ടെങ്കിൽ അത് നീക്കം ചെയ്തതിന് ശേഷം മാത്രമേ വൃത്തിയാക്കാൻ പാടുള്ളു. പ്രത്യേകിച്ചും മെഷീൻ ഉപയോഗിച്ച് പാത്രങ്ങൾ കഴുകുമ്പോൾ ഇക്കാര്യം മറക്കരുത്.
3. കൂടുതൽ പാത്രങ്ങൾ ഇല്ലെങ്കിൽ ഡിഷ് വാഷറിന് പകരം കൈകൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. ചെറുചൂട് വെള്ളം, ഡിഷ് സോപ്പ്, സ്പോഞ്ച് എന്നിവ ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയെടുക്കാം.
4. വലിയൊരു കണ്ടെയ്നർ എടുത്തതിന് ശേഷം അതിലേക്ക് ചെറുചൂട് വെള്ളം നിറച്ച് കുറച്ച് നേരം പാത്രങ്ങൾ മുക്കിവയ്ക്കാം. ഇത് പാത്രത്തിൽ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു.
5. സാധ്യമെങ്കിൽ ഡിഷ്വാഷർ ഉപയോഗിച്ച് പാത്രങ്ങൾ കഴുകാവുന്നതാണ്. ഇത് അണുക്കളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൈകൾ ഉപയോഗിച്ച് കഴുകുന്നതിനേക്കാളും വളരെ കുറച്ച് വെള്ളം മാത്രമാണ് ഡിഷ് വാഷർ ഉപയോഗിച്ച് കഴുകുമ്പോൾ ആവശ്യമായി വരുന്നത്.
6. കൈകൾ ഉപയോഗിച്ച് കഴുകിയതിന് ശേഷം പാത്രങ്ങൾ നന്നായി ഉണക്കാൻ മറക്കരുത്. എയർ ഡ്രൈ അല്ലെങ്കിൽ തുണി ഉപയോഗിച്ചും പാത്രങ്ങൾ തുടച്ചെടുക്കാം. മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടക്കുന്നതാണ് നല്ലത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]