
അഹമ്മദാബാദ്: ഐപിഎല്ലിലെ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി.
പവര്‍പ്ലേയിൽ മികച്ച പ്രകടനമാണ് മുംബൈ ബാറ്റര്‍മാര്‍ പുറത്തെടുത്തത്.
രോഹിത് എലിമിനേറ്റര്‍ മത്സരത്തില്‍ തിളങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് നിലയുറപ്പിക്കാനായില്ല. മൂന്നാം ഓവറിൽ തന്നെ രോഹിത്തിന്റെ (8) വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി.
ഇതിന് പിന്നാലെ ക്രീസിലൊന്നിച്ച ജോണി ബെയര്‍സ്റ്റോ – തിലക് വര്‍മ്മ സഖ്യം പവര്‍ പ്ലേയുടെ ആനുകൂല്യം മുതലെടുത്തു. ബെയര്‍സ്റ്റോയായിരുന്നു കൂടുതൽ അപകടകാരി.
6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ മുംബൈയുടെ സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസിലെത്തിയിരുന്നു. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ ജോണി ബെയര്‍സ്റ്റോയെ വൈശാഖ് വിജയ് കുമാര്‍ മടക്കിയയച്ചു.
24 പന്തുകൾ നേരിട്ട ബെയര്‍സ്റ്റോ 38 റൺസുമായാണ് മടങ്ങിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന സൂര്യകുമാര്‍ യാദവിലായിരുന്നു പിന്നീട് മുംബൈയുടെ പ്രതീക്ഷ. തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും മുംബൈയുടെ സ്കോറിംഗ് വേഗത്തിലാക്കിയതോടെ പഞ്ചാബ് ബൗളര്‍മാര്‍ വിയര്‍ത്തു.
10 ഓവര്‍ പൂര്‍ത്തിയായപ്പോൾ മുംബൈയുടെ സ്കോര്‍ മൂന്നക്കം കടന്നു. എല്ലാ ഓവറുകളിലും ഒരു ബൗണ്ടറിയോ സിക്സറോ ഉറപ്പാക്കിയാണ് തിലകും സൂര്യകുമാര്‍ യാദവും മുംബൈയുടെ ഇന്നിംഗ്സ് മുമ്പോട്ടുകൊണ്ടുപോയത്. 14-ാം ഓവര്‍ വരെ ഇരുവരുടെയും കൂട്ടുകെട്ട് നീണ്ടുനിന്നു.
യുസ്വേന്ദ്ര ചഹലിനെതിരെ ബൗണ്ടറിയും സിക്സറും നേടിയ സൂര്യകുമാര്‍ യാദവ് അഞ്ചാം പന്തിൽ പുറത്തായി. 26 പന്തിൽ 44 റൺസ് നേടിയാണ് സൂര്യകുമാര്‍ യാദവ് മടങ്ങിയത്.
തൊട്ടടുത്ത ഓവറിൽ തന്നെ തിലക് വര്‍മ്മയെ പുറത്താക്കി കൈൽ ജാമിസൺ പഞ്ചാബിനെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. വെറും 4 റൺസ് മാത്രമാണ് ജാമിസൺ വഴങ്ങിയത്.
19-ാം ഓവറിൽ നമാൻ ധിര്‍ അര്‍ഷ്ദീപിനെതിരെ രണ്ട് ബൗണ്ടറികൾ നേടിയതോടെ ടീം സ്കോര്‍ 200ലേയ്ക്ക് അടുത്തു. അവസാന ഓവറിൽ നമാൻ ധിറിനെ അസ്മത്തുള്ള ഒമര്‍സായി മടക്കിയയച്ചു.
18 പന്തിൽ 37 റൺസ് നേടിയാണ് നമാൻ ധിര്‍ മടങ്ങിയത്. 19.5 ഓവറിൽ ടീം സ്കോര്‍ 200 കടന്നു.
അവസാന പന്തിൽ 3 റൺസ് കൂട്ടിച്ചേര്‍ക്കാൻ മുംബൈ ബാറ്റര്‍മാര്‍ക്കായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]