
ഷോര്‍ട്ട് വിഡിയോകളും റീലുകളും കാണുന്നതും ഷൂട്ട് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമായ സംസ്കാരം ലോകമെമ്പാടും വളരാന്‍ ടിക്ക് ടോക്ക് വഹിച്ച പങ്ക് ചില്ലറയല്ല. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് കീഴിലുള്ള ആപ്പ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്നീട് നിരോധിച്ചിരുന്നു. എന്നാല്‍ ടിക്ക് ടോക്ക് നിരോധിക്കാന്‍ വളരെ മുന്‍പ് തന്നെ വന്‍ നീക്കങ്ങള്‍ നടത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിതാ ഇപ്പോള്‍ ടിക്ക് ടോക്കില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്. താന്‍ നിരോധിക്കാന്‍ ആലോചിച്ച അതേ ആപ്പില്‍ ട്രംപ് അക്കൗണ്ട് എടുത്തത് കൗതുകത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ട്രംപിന്റെ അടുത്ത നീക്കമെന്തെന്നറിയാനുള്ള ആകാംഷയും പല ഊഹാപോഹങ്ങളും പലയിടത്തുനിന്നും ഉയരുന്നുണ്ട്. (Donald Trump joins TikTok after seeking to ban video app as president)
ചുരുങ്ങിയ സമയം കൊണ്ട് ട്രംപിന് ടിക്ക് ടോക്കില്‍ ഒരു മില്യണിലധികം ഫോളോവേഴ്സ് ആയിക്കഴിഞ്ഞു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് യുവാക്കളെ കൈയിലെടുക്കാനാണ് ടിക്ക് ടോക്കിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂ ജഴ്സിയില്‍ അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് പരിപാടിയില്‍ വച്ച് അനുയായികളേയും ആരാധകരേയും കൈവീശിക്കാണിക്കുന്ന ഒരു ഹ്രസ്വ വിഡിയോയും ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എതിര് സ്ഥാനാര്‍ത്ഥി ബൈഡനും ടിക്ക് ടോക്ക് പ്രചാരണങ്ങളില്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ് വിട്ടുകൊടുക്കാതെ ട്രംപും ടിക്ക് ടോക്കറാകുന്നത്.
Read Also:
170 മില്യണിലധികം അമേരിക്കക്കാരാണ് നിലവില്‍ ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞാണ് പ്രസിഡന്റായിരുന്നപ്പോള്‍ ട്രംപ് ആപ്പ് നിരോധിക്കാന്‍ ശ്രമിച്ചത്. ടിക്ക് ടോക്ക് നിരോധിക്കാനുള്ള ട്രംപിന്റെ നീക്കങ്ങളെ 2020ല്‍ കോടതി തടയുകയായിരുന്നു.
Story Highlights : Donald Trump joins TikTok after seeking to ban video app as president
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]