

വീടു പണിയ്ക്കിടെ സൺഷെയ്ഡ് തകർന്ന് തൊഴിലാളി മരിച്ചു; രണ്ടു പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയില്‍ നിർമ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു.
അപകടത്തില്‍ 2 പേർക്ക് പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്. സണ്‍ഷേഡ് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയില്‍ 3 തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി എടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]