
കൊച്ചി: അക്കാദമി അവാർഡ് നേടിയ ചിത്രം ഗോഡ്സില്ല മൈനസ് വൺ ഒടുവില്‍ ഒടിടി റിലീസായി. ഇത്തവണത്തെ ഗ്രാഫിക്സിനുള്ള ഒസ്കാര്‍ അവാര്‍ഡാണ് ചിത്രം നേടിയിരിക്കുന്നത്.
ഏതാണ്ട് 125 കോടിയോളം ചിലവാക്കിയെടുത്ത ചിത്രം ആഗോളതലത്തില്‍ വന്‍ കളക്ഷനും പ്രേക്ഷക അഭിപ്രായവുമാണ് നേടിയെടുത്തത്. 2023 ജപ്പാനിൽ തിയേറ്ററുകളിലെത്തിയ ചിത്രം, യു.എസ്. ബോക്സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ജാപ്പനീസ് ലൈവ്-ആക്ഷൻ ചിത്രമായി മാറിയിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുദ്ധ കെടുതിയില്‍ കഷ്ടപ്പെടുന്ന ജപ്പാന് പിന്നാലെ ഗോഡ്സില്ലയുടെ ആക്രമണം നേരിടുന്ന കഥയാണ് ചിത്രം പറയുന്നത്. സൈനിക സഹായമോ ഗവൺമെന്റ് സഹായമോ ലഭ്യമല്ലാത്തതിനാൽ ഗോഡ്സില്ലയ്ക്കെതിരെ ഒരു കൂട്ടം ജപ്പാനീസ് വാര് ഹീറോസും സാധാരണക്കാരും പോരിന് ഇറങ്ങുന്നതും അതില്‍ വിജയിക്കുന്നതുമാണ് ചിത്രം കാണിക്കുന്നത്. അതേ സമയം ഹോളിവുഡ് സിനിമകളില്‍ ആവിഷ്കരിക്കുന്ന രീതിയില്‍ മനുഷ്യന്മാരുടെ മിത്രമായ ഒരു ഗോഡ്സില്ലയല്ല ചിത്രത്തില്‍ അവിഷ്കരിക്കുന്നത്.
125 കോടിയോളം മാത്രം മുടക്കിയ ചിത്രം ഗംഭീരമായ ഗ്രാഫിക്സ് ക്വാളിറ്റിയാലാണ് ശ്രദ്ധേയമായത്. ഇന്ത്യയിലെ പല സൂപ്പര്‍താരങ്ങളുടെയും ശമ്പളത്തിന്റെ അത്രമാത്രം വരുന്ന ബജറ്റില്‍ ഒരുക്കിയ ചിത്രം നേടിയ നേട്ടം ഒസ്കാര്‍ നേട്ട
സമയത്ത് ഇന്ത്യയിലെ മീമുകളിലും മറ്റും നിറഞ്ഞിരുന്നു. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.
ശനിയാഴ്ചയാണ് നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്ട്രീമിംഗിന് ഇറങ്ങിയത്. ഇംഗ്ലീഷ്, ഹിന്ദി, ജാപ്പനീസ്, തമിഴ് ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.
View this post on Instagram A post shared by GODZILLA.OFFICIAL (@godzilla_toho) തകാഷി യമസാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം. ഗോഡ്സില്ല മൈനസ് വണ്ണിൽ റിയൂനോസുകെ കാമികി, മിനാമി ഹമാബെ, യുകി യമാഡ, മുനെറ്റക അയോകി, ഹിഡെതക യോഷിയോക, സകുര ആൻഡോ, കുറനോസുകെ സസാകി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇന്ത്യൻ 2 ബ്രഹ്മാണ്ഡ ഓഡിയോ റിലീസ് ചടങ്ങ്; പിന്നാലെ വന്‍ അപ്ഡേറ്റ് ! ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’ ജൂൺ 14-ന് തീയറ്ററുകളിലേക്ക് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]