

ഹാർമോണിയത്തിൽ കൈ വച്ച് വേദിയിൽ നിൽക്കുന്ന യുവാവ്, ഇളയരാജയായി ധനുഷ്, സംഗീത സംവിധായകന്റെ പിറന്നാൾ നിറവിൽ പോസ്റ്റർ പങ്കുവെച്ച് താരം
ചെന്നൈ: തെന്നിന്ത്യൻ ലോകത്തിന് അനശ്വര ഗാനങ്ങൾ നൽകിയ സംഗീത സംവിധായകനാണ് ഇളയരാജ. നിരവധി ഭാഷകളിലായി 4500 ഗാനങ്ങൾക്ക് ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇളയരാജയുടെ 81-ാം പിറന്നാൾ ആഘോഷ നിറവിൽ പുതിയ വാർത്തയാണ് പുറത്തുവരുന്നത്.
അദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി തമിഴിൽ ഒരു ചിത്രം വരുന്നു. ഇളയരാജയായി വേഷമിടുന്നത് ധനുഷ് ആണെന്നാണ് വിവരം. പുതിയ ചിത്രത്തിന്റെ പോസ്റ്റർ ധനുഷ് തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.
ഹാർമോണിയത്തിൽ ഒരു കൈ വച്ച് വേദിയിൽ നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ധനുഷ് പങ്കുവച്ചത്. ചിത്രത്തിൽ ആവേശത്തോടെയിരിക്കുന്ന കാണികളെയും കാണാൻ സാധിക്കും. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ഇളയരാജയ്ക്ക് ധനുഷ് ആശംസയും നേർന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അരുൺ മാതേശ്വരൻ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നു. സംഗീത സംവിധാനം നിർവഹിക്കുന്നത് ഇളയരാജയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]