

പൊലീസ് ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആയിരിക്കേ ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് എഴുതി എസ്ഐയായി; ഗ്ലാമർ ജോലിയായ എസ്ഐ പണി വേണ്ടെന്നുവെച്ച് ജീവനും കൊണ്ട് ഓടി എടച്ചേരി എസ് ഐ ; പോലീസിലെ അമിത ജോലിഭാരം മൂലം ആത്മഹത്യ ചെയ്യാതെ എസ് ഐ കോൺസ്റ്റബിൾ ജോലിയിലേക്ക് തിരികെ
സ്വന്തം ലേഖകൻ
കോഴിക്കോട്: ലോക്കല്‍ സ്റ്റേഷനിലെ എസ്ഐ തസ്തിക മാറ്റത്തിലുടെ ഹവില്‍ദാറായി വീണ്ടും. എടച്ചേരി സ്റ്റേഷനില്‍ എസ്ഐയായ വി.കെ. കിരണ്‍ ആണ് തന്റെ പഴയ ലാവണമായ സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ ഹവില്‍ദാർ തസ്തികയിലേക്ക് മടങ്ങുന്നത്. കേരള പൊലീസ് ചരിത്രത്തില്‍ തന്നെ ഇത് അപൂർവമാണ്.
തിരുവനന്തപുരത്ത് സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ ഹവില്‍ദാർ ആയിരിക്കേ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതി ലോക്കല്‍ പൊലീസില്‍ കിരണ്‍ എസ്ഐയായി. അവിടെ നിന്ന് തിരികെ മടങ്ങാൻ അപേക്ഷ നല്‍കുകയായിരുന്നു. ഇത് അംഗീകരിച്ചതോടെ എസ്ഐ കിരണ്‍ വീണ്ടും പഴയ ഹവില്‍ദാറായി. കേരള സർവീസ് ചട്ടത്തിലെ റൂള്‍ എട്ട് രണ്ട് പാർട്ട് പ്രകാരമാണ് തസ്തിക മാറ്റം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എസ്ഐ ജോലിയില്‍ നിന്ന് ഇന്ന് കിരണിന് വിടുതല്‍ നല്കി. തിരുവനന്തപുരത്ത് സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റിന് മുൻപാകെ റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. ലോക്കല്‍ പൊലീസിലെ ജോലിഭാരം കാരണമാണ് കിരണിന്റെ മടക്കം എന്നാണ് പറയുന്നത്.
സമ്മർദം താങ്ങാനാകാതെ പല ഉദ്യോഗസ്ഥരും സ്വയം വിരമിക്കുകയോ രാജി സമർപ്പിക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ എസ്ഐ ഹെഡ്കോണ്‍സ്റ്റബിളായി മാറുന്നത് അപൂർവമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]