
കഫേകളിലും റെസ്റ്റോറന്റുകളിലും പോവുക എന്നാൽ ഇന്ന് അതിന് പിന്നിലെ ലക്ഷ്യം കാപ്പി കുടിക്കുകയോ, ഭക്ഷണം കഴിക്കുകയോ മാത്രമല്ല. അതിനാൽ തന്നെ വളരെ മനോഹരമായ, വ്യത്യസ്തമായ അനുഭവം പകരുന്ന ഷോപ്പുകളിൽ പോകാൻ പലരും ശ്രദ്ധിക്കാറുണ്ട്. അതുപോലെ വെറൈറ്റി കോഫി ഷോപ്പുകളും ഇഷ്ടം പോലെയുണ്ട്.
എന്നാൽ, ഈ കഫെ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഉത്തർ പ്രദേശിലെ നോയ്ഡയിലാണ് ഈ കോഫി ഷോപ്പ് ഉള്ളത്. ഇവിടെ നമുക്ക് പൊലീസുകാർക്കൊപ്പം കാപ്പി കുടിക്കാനുള്ള അവസരമാണ് ലഭിക്കുക. നോയിഡയിൽ ഉത്തർപ്രദേശ് പോലീസ് ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന കഫേ റിസ്റ്റയാണത്.
സെക്ടർ 108 -ൽ സ്ഥിതി ചെയ്യുന്ന കഫേ റിസ്റ്റയ്ക്ക് പൊലീസ് സേനയ്ക്കും പൊതുജനങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഐപിഎസ് ലക്ഷ്മി സിംഗ്, ഐപിഎസ് ബബ്ലൂ കുമാർ എന്നിവരുടെ മാർഗനിർദേശപ്രകാരം ഐപിഎസ് പ്രീതി യാദവാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. പൊലീസ് കമ്മീഷണറേറ്റിനുള്ളിലെ കുടുംബ തർക്ക പരിഹാര ക്ലിനിക്ക് / കൗൺസിലിംഗ് ആൻ്റ് മീഡിയേഷൻ സെൻ്ററിന് സമീപമാണ് കഫേ സ്ഥിതി ചെയ്യുന്നത്.
മിതമായ നിരക്കിൽ ഇവിടെ ഭക്ഷണം ലഭിക്കും. പുറത്ത് നിന്നുള്ളവർക്കും ഇവിടെ ഭക്ഷണം കഴിക്കാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ശേഷമാണ് ഈ കഫേയെ കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞത്. വീഡിയോയിൽ പ്രീതി യാദവ് ഐപിഎസ് ഈ കഫെയെ കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിക്കുന്നത് കാണാം. ഇവിടെ മസ്റ്റ് ട്രൈ ഇനമായി പറഞ്ഞിരിക്കുന്നത് സാൻഡ്വിച്ച്, പറാത്ത, കോഫി എന്നിവയാണ്.
വളരെ മനോഹരമായിട്ടാണ് ഈ കഫെ ഒരുക്കിയിരിക്കുന്നതെന്നും ദൃശ്യങ്ങളിൽ കാണാം.
Last Updated Jun 1, 2024, 6:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]