
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം എന്ന് പറയുന്നത്. പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും ഈ രോഗം ബാധിക്കാം. പലരിലും ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ കാണാറില്ല എന്നതാണ് സത്യം. സ്ത്രീകളിലെ ഫാറ്റി ലിവർ രോഗത്തിന്റെ നിശബ്ദ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം
ഒന്ന്
സ്ത്രീകളില്‍ കാണപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാമെങ്കിലും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയായും ഇങ്ങനെ ക്ഷീണം തോന്നാം.
രണ്ട്
വയറുവേദന, വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറിന് ഭാരം തോന്നുക തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്റെ സൂചനയായും ഉണ്ടാകാം. വയറിന്റെ വലത്ത് വശത്ത് മുകളിലായാണ് ഈ വേദന സാധാരണ ഉണ്ടാവുക.
മൂന്ന്
ദഹനക്കേടും ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഫാറ്റി ലിവർ രോഗത്തിനെ സൂചിപ്പിക്കുന്നതാകാം.
നാല്
ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്നങ്ങളെ സൂചിപ്പിക്കാം. അതിനാല്‍ മൂത്രത്തിലെ നിറവ്യത്യാസത്തെ ഒരിക്കലും നിസാരമായി കാണേണ്ട.
അഞ്ച്
അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സൂചനയാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Last Updated Jun 1, 2024, 5:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]