
വിഴിഞ്ഞം ചടങ്ങ് പലരുടെയും ഉറക്കം കെടുത്തുമെന്ന് മോദി; സ്വപ്ന സ്ഥിരം കൈക്കൂലിക്കാരി – പ്രധാനവാർത്തകൾ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏറെ വിവാദങ്ങൾക്കിടെ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചതും അനുബന്ധ പ്രതികരണങ്ങളുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. സ്വപ്ന സ്ഥിരം കൈക്കൂലിക്കാരി, വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയെന്ന് പിണറായി വിജയൻ, അതിർത്തിയിൽ പാക്ക് സേനയ്ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ, പി.വി. അൻവർ യുഡിഎഫിലേക്ക് എന്നിവയാണ് ഇന്നത്തെ മറ്റുചില പ്രധാന വാർത്തകൾ.
രാമര്ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ‘‘മുഖ്യമന്ത്രി പിണറായി വിജയന് ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും’’– ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികൾ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാൻ തീരൂമാനിച്ചെന്നും മേയർ അറിയിച്ചു. വിജിലൻസ് തയാറാക്കിയ അഴിമതി പട്ടികയിലെ മുൻനിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയിൽ കോർപറേഷന്റെ വൈറ്റിലയിലുള്ള സോണൽ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണൽ ഓഫിസിനെതിരെ മുൻപും അഴിമതി ആരോപണമുയർന്നിരുന്നു.
വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർച്ചയായി എട്ടാം ദിവസമാണു യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാൻ സൈന്യം വെടിയുതിർക്കുന്നത്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, നൗരേഷ്, അഖ്നൂർ പ്രദേശങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യോഗം ചുമതലപ്പെടുത്തി.