
‘പിണറായി വിജയൻ തുറമുഖത്തിന്റെ ശിൽപി; കാലം കരുതിവച്ച കർമയോഗി’: പുകഴ്ത്തി വി.എൻ. വാസവൻ
തിരുവനന്തപുരം ∙ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണമെന്നു മന്ത്രി വി.എന്‍.വാസവന്.
നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതിയില്‍ പങ്കുവഹിച്ചത്. എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് ജൂലൈയില്‍ ട്രയല്‍ റണ്‍ നടത്തിയത്.
285 കപ്പലുകള്‍ ഇതുവരെ വിഴിഞ്ഞത്ത് എത്തിയെന്നും മന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ ശില്പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നും പുകഴ്ത്തിയാണ് മുഖ്യമന്ത്രിയെ വി.എന്‍.വാസവന് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞത് അര്‍ഥപൂര്‍ണമായി എന്ന് പറഞ്ഞാണ് വാസവന് പ്രസംഗം അവസാനിപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]