
സ്റ്റേജിൽ ‘ഫസ്റ്റടിച്ച്’ രാജീവ് ചന്ദ്രശേഖർ, അൽപത്തരമെന്ന് റിയാസ്; നിങ്ങളുടെ മുന്നണി കൺവീനറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ നേരത്തെ വേദിയിലെത്തി സ്ഥാനം പിടിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ന്റെ നടപടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച. രാവിലെ പത്തു മണിയോടെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഈ സമയം വേദിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ബിജെപി പ്രവർത്തകർ സദസിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ സ്റ്റേജിൽ ഇരുന്ന് കൈ ഉയർത്തി ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ചതും ചർച്ചയായി.
സദസിലിരുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് രംഗത്തെത്തി. മന്ത്രിമാര്‍ പലരും സദസിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷേ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അൽപത്തരമല്ലേയെന്നായിരുന്നു റിയാസിന്റെ ചോദ്യം.
‘ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന കുറിപ്പോടെ മുഹമ്മദ് റിയാസ് എം.വി. ഗോവിന്ദനും കെ.എൻ. ബാലഗോപാലിനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും ഒപ്പമുള്ള ചിത്രവും ഫെയ്സ്ബുക്കിൽ പങ്കുവച്ചു. നിങ്ങളുടെ സർക്കാരിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്ത സെൽഫിയുടെ സ്ക്രീൻഷോട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ മറുപടി.