
അപകടകരമായ ധാരാളം സമൂഹ മാധ്യമ ചലഞ്ചുകളും സ്റ്റണ്ടുകളും ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ ഇതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമാണ്. ജനവാസ മേഖലയിൽ ഭീതി പടർത്തിയ ഒരു ഭീമൻ മുതലയെ റെസ്ക്യൂ ടീം അംഗമായ ഒരു മനുഷ്യൻ ഒറ്റയ്ക്ക് നേരിട്ട് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്.
ഫ്ലോറിഡയിലെ ജാക്സൺ വില്ലിനടുത്തുള്ള ഇന്റർസ്റ്റേറ്റ് 95 -ലെ തിരക്കേറിയ ഒരു ഭാഗത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന പാത.യ്ക്കരികിൽ ആക്രമണകാരിയായി കിടക്കുന്ന മുതലയെ ആദ്യം കണ്ടത് അതുവഴി കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവർമാരായിരുന്നു. ഡ്രൈവർമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനിമൽ റെസ്ക്യൂ ടീം അംഗങ്ങൾ സ്ഥലത്തെത്തിയത്. തുടർന്ന് ഈ സംഘത്തിലെ ഉദ്യോഗസ്ഥരിൽ ഒരാൾ അതിസാഹസികമായി ഒറ്റയ്ക്ക് മുതലയെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
Read More: മകളെ നോക്കാനായി 2.3 ലക്ഷത്തിന്റെ ജോലി അച്ഛന് ഉപേക്ഷിച്ചു, ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!
A Florida man wrangles a gator on the side of the highway barefoot.
Also known as a Tuesday.— Steve 🇺🇸 (@SteveLovesAmmo)
Read More: ‘അതെന്താ അവരെ പിടിക്കാത്തത്’? ചോദ്യം ചെയ്ത യുവതിയെ തല്ലി പോലീസ് ഉദ്യോഗസ്ഥന്, വീഡിയോ വൈറല്‍,
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, വൈറൽ വീഡിയോയിലുള്ളയാൾ ഫ്ലോറിഡയിലെ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രശസ്തനായ മൈക്ക് ഡ്രാഗിച്ച് ആണ്. വീഡിയോയിൽ അദ്ദേഹം ഒരു വടി മാത്രം ഉപയോഗിച്ചാണ് അതിസാഹസികമായും തന്ത്രപരമായും മുതലയെ കീഴ്പ്പെടുത്തിയത്. കൈയ്യുറകളോ ബൂട്ടുകളോ പോലും ധരിക്കാതെ മുതലയുമായി അദ്ദേഹം നടത്തിയ ഏറ്റുമുട്ടൽ ഞെട്ടിപ്പിക്കുന്നതാണ്. പലതവണ മുതല ആക്രമിക്കാൻ ശ്രമിക്കുന്നതും ഡ്രാഗിച്ച് അതിവേഗത്തിൽ ഒഴിഞ്ഞുമാറി മുതലയുടെ പുറത്ത് കയറിയിരുന്ന് അതിന്റെ വായ അടച്ച് പിടിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഡ്രാഗിച്ച് മുതലയെ നിയന്ത്രണത്തിലാക്കിയ ശേഷം, മറ്റ് ഉദ്യോഗസ്ഥർ കൂടി സഹകരിച്ച് അതിനെ റോഡിൽ നിന്ന് സുരക്ഷിതമായി ഒരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
Read More: ‘ലാത്തിയുടെ സുരക്ഷ’യില്‍ സ്വർണ്ണം വീട്ടിൽ എത്തിച്ച് സ്വിഗ്ഗി ഇൻസ്റ്റമാർട്ട്; വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]