
‘ഇത്ര വലിയ തുറമുഖം നിർമിച്ചെന്ന് അറിഞ്ഞാൽ ഗുജറാത്തുകാർക്ക് ദേഷ്യം വന്നേക്കും’; ചിരിയോടെ മോദി, വിഴിഞ്ഞം കമ്മിഷൻ ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ പുതുതലമുറ വികസനത്തിന്റെ മാതൃകയെന്ന് പ്രധാനമന്ത്രി . വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഏവര്‍ക്കും എന്റെ നമസ്കാരം. ഒരിക്കല്‍ കൂടി ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നു മലയാളത്തില്‍ പറഞ്ഞാണു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
‘‘ആദിശങ്കരാചാര്യ ജയന്തി ആണിന്ന്. 3 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍നിന്നു പുറപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മഠങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രചൈതന്യം നിറയ്ക്കാന്‍ ശ്രമിച്ചു. ഈ ചരിത്രനിമിഷത്തില്‍ അദ്ദേഹത്തിനു മുന്നില്‍ ശിരസ് നമിക്കുന്നു. കേരളത്തില്‍ ഒരുഭാഗത്തു വിശാലസാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതിരമണീയമായ പ്രദേശങ്ങള്‍. ഇതിനിടയിലാണ് പുതുതലമുറ വികസനിന്റെ മാതൃകയായി വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത്. 8800 കോടി രൂപ ചെലവിട്ടാണു തുറമുഖം നിര്‍മിക്കുന്നത്. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്. ഇതിനു മാറ്റം വരികയാണ്. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകും. സമുദ്രവ്യാപാരത്തില്‍ കേരളത്തിന്റെ പങ്ക് മുന്‍പ് ഏറെ വലുതായിരുന്നു. അറബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകള്‍ പോയിരുന്നു. ഈ ചാനല്‍ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്’’– പ്രധാനമന്ത്രി പറഞ്ഞു.
ഇത്രയും വലിയ തുറമുഖം അദാനി ഇവിടെ നിര്‍മിച്ചുവെന്ന് ഗുജറാത്തിലെ ആളുകള്‍ അറിഞ്ഞാല്‍ അവര്‍ക്കു ദേഷ്യം വരാന്‍ സാധ്യതയുണ്ടെന്നും ചിരിയോടെ മോദി പറഞ്ഞു. അവിടെ ഇതുവരെ ഇത്രയും വലിയ തുറമുഖം ഉണ്ടാക്കാന്‍ അദാനിക്കു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.