
ഇക്കാര്യങ്ങൾ ചെയ്തോളൂ, വണ്ണം എളുപ്പം കുറയ്ക്കാൻ സഹായിക്കും
ഇക്കാര്യങ്ങൾ ചെയ്തോളൂ, വണ്ണം എളുപ്പം കുറയ്ക്കാൻ സഹായിക്കും
ആരോഗ്യത്തിന് ക്യത്യമായ ഉറക്കം പ്രധാനമാണ്. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഉറക്കക്കുറവ് വിശപ്പ് വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാവുകയും ചെയ്യും. ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
എല്ലാ ദിവസവും ക്യത്യ സമയത്ത് തന്നെ ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക. ഇത് മെറ്റബോളിസത്തെയും ഊർജ്ജ നിലയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.
എഴുന്നേൽക്കുമ്പോൾ തന്നെ രാവിലെ വെള്ളം കുടിക്കുക. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ഉണർന്നതിന് 30 മിനിറ്റിനുള്ളിൽ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും അമിത വിശപ്പ് തടയുകയും ചെയ്യുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുകയോ കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകും.
പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. മുട്ട, നട്സ്, പയർവർഗ്ഗങ്ങൾ, അല്ലെങ്കിൽ പ്രോട്ടീൻ സ്മൂത്തികൾ എന്നിവ പ്രാതലിൽ ഉൾപ്പെടുത്തുക.
രാവിലെ അൽപം നേരം നടത്തം, യോഗ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക. രാവിലെ വ്യായാമം ചെയ്യുന്ന ആളുകൾ ദിവസം മുഴുവൻ ഊർജത്തോടെയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]