
കുവൈത്ത് സിറ്റി: കുവൈത്തിൽ പത്ത് ലക്ഷം ദിനാർ (27 കോടി രൂപ) വിലമതിക്കുന്ന 350 കിലോഗ്രാം ഹാഷിഷ് കടൽ വഴി കടത്താൻ ശ്രമിച്ച നാല് ഇറാനിയൻ മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ വിധിച്ചു. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ലഹരിവിരുദ്ധ ഉദ്യോഗസ്ഥരും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവര് പിടിയിലായത്.
ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടത്തിനായുള്ള ജനറൽ ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, കോസ്റ്റ് ഗാർഡിൻ്റെ ജനറൽ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച്, പ്രതികൾ കടൽ വഴി രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച വലിയ അളവിലുള്ള ലഹരിവസ്തുക്കളുടെ കടത്ത് തടയുകയായിരുന്നു. മയക്കുമരുന്നുമായി എത്തിയ കപ്പൽ കണ്ടെത്തിയ ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരുടെ പക്കൽ നിന്ന് ഏകദേശം 350 കിലോഗ്രാം ഹാഷിഷ് അടങ്ങിയ 13 ബാഗുകൾ കണ്ടെത്തുകയും ചെയ്തു. പ്രതികൾ കുവൈത്തിന്റെ സമുദ്രാതിർത്തി വഴി ഇത് കടത്താൻ ശ്രമിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]