
ചെന്നൈ: ലോക റെക്കോഡ് ലക്ഷ്യമാക്കി ചെന്നൈയില്‍ സംഘടിപ്പിച്ച നൃത്ത പരിപാടി അലങ്കോലമായതിന് പിന്നാലെ നടനും കൊറിയോഗ്രഫറുമായ പ്രഭുദേവയ്ക്കെതിരെ പ്രതിഷേധം. തുടര്‍ന്ന് പ്രഭുദേവ സംഭവത്തില്‍ മാപ്പ് ചോദിച്ച് സോഷ്യല്‍ മീഡിയ വഴി വീഡിയോ പുറത്തിറക്കി.
തുടര്‍ച്ചയായി 100 മണിക്കൂര്‍ പ്രഭുദേവ ഗാനങ്ങള്‍ക്ക് ഡാന്‍സ് കളിക്കുന്ന ഒരു പരിപാടിയാണ് മെയ് 2ന് ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ അടക്കം ഡാന്‍സര്‍മാരാണ് പരിപാടിക്ക് എത്തിയത്. ചെന്നൈയിലെ രാജരത്നം സ്റ്റേഡിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
രാവിലെ മുതല്‍ തന്നെ റജിസ്ട്രര്‍ ചെയ്ത കുട്ടികളെ ക്യൂവായി സ്റ്റേഡിയത്തില്‍ പരിപാടി തുടങ്ങുന്നതിനായി സംഘടകര്‍ നിര്‍ത്തി. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രഭുദേവ എത്താന്‍ വൈകി. ഇതോടെ ചില കുട്ടികള്‍ കഠിനമായ വെയിലില്‍ തളര്‍ന്നു വീണു. ഇതോടെ മാതാപിതാക്കളും കുട്ടികളും രോഷത്തിലായി. സംഘടകരോട് ചില രക്ഷിതാക്കള്‍ തട്ടികയറുകയും പ്രഭുദേവയെ ചീത്ത വിളിക്കുകയും ചെയ്തു.
സംഭവം വാര്‍ത്ത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തയായി. അതേ സമയം ഹൈദരാബാദില്‍ ഒരു ഷൂട്ടിലായിരുന്ന പ്രഭുദേവ പരിപാടിക്കെ വരില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഇതോടെ വലിയ പ്രശ്നമാണ് ഉടലെടുത്തത്. തുടര്‍ന്ന് 5000 ഡാന്‍സര്‍മാര്‍ 100 മിനുട്ട് ഡാന്‍സ് ചെയ്യും എന്ന പരിപാടി ചടങ്ങിന് നടത്തി പിരിഞ്ഞുവെന്നാണ് വിവരം.
അതേ സമയം പ്രഭുദേവ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വീഡിയോ ഇറക്കിയിട്ടുണ്ട്. എങ്കിലും തമിഴ് സോഷ്യല്‍ മീഡിയയിലും മറ്റും പരിപാടിയുടെ സംഘടകര്‍ക്കും പ്രഭുദേവയ്ക്കും നിറയെ ട്രോളുകളാണ് ലഭിക്കുന്നത്. അതേ സമയം വളരെക്കാലത്തിന് ശേഷം എന്‍എസ് മനോജ് ചിത്രത്തിലൂടെ പ്രഭുദേവയും എആര്‍ റഹ്മാനും ഒന്നിക്കുന്നു എന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്.
Last Updated May 2, 2024, 7:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]