

വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു ; മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ഷമീര്‍
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍(22) ആണ് മരിച്ചത്.
ഉച്ച മുതല്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കനത്ത ചൂടിനെത്തുടര്‍ന്നാണോ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ മൂലമാണോ കുഴഞ്ഞുവീണത് എന്നതില്‍ കൂടുതല്‍ വ്യക്തതയില്ല. കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]