
അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ ; കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന
മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. നടികർ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമാവുകയാണ് താരം. തനിക്ക് കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഭാവന. താൻ പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.
റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച് പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. കൊച്ചിയിൽ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു.
അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാൽ അബോർഷൻ ആണേൽ ചെയ്തെന്ന് കരുതിക്കോ എന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി. കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയി. അങ്ങനെ ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ല. – ഭാവന പറഞ്ഞു.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ടൊവിനോ തോമസാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൗബിൻ ഷാഹിൽ, ബാലു വർഗീസ്, ചന്തു സലിംകുമാർ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 3ന് തിയറ്ററുകളിൽ എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]