
പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്. സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഇന്ന് രാവിലെ പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചിരുന്നു. മണ്ണാര്‍ക്കാട് സ്വദേശി ആര് ശബരീഷാണ് കുഴഞ്ഞ് വീണ് മരിച്ചത്. കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതം ആണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ 56കാരിയും കുഴഞ്ഞു വീണ് മരിച്ച സംഭവമുണ്ടായത്.
Last Updated May 1, 2024, 4:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]