
ഗൂഡല്ലൂരിൽ തേനീച്ചയുടെ കുത്തേറ്റ് വിനോദസഞ്ചാരി മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്; ശരീരം തേനീച്ച പൊതിഞ്ഞ നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൂഡല്ലൂർ∙ വിനോദസഞ്ചാരി മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരുക്ക്. വടകര വള്ളിയാട് പുതിയ വീട്ടിൽ സാഫിർ(25) ആണ് മരിച്ചത്. സുഹൃത്തായ വള്ളിയാട് സ്വദേശി ആസിഫിനെ(26)ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടിയിലേക്കു പോകുംവഴി സൂചിമലയിൽ വച്ചാണ് ഇവർക്ക് തേനീച്ചയുടെ കുത്തേറ്റത്. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റൻ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു തേനീച്ച ആക്രമിച്ചത്.
മലമുകളിൽ ഉള്ള കൂട്ടിൽ പരുന്ത് ഇടിച്ചാണ് തേനീച്ച ചിതറിയതെന്നാണ് വിവരം. സാഫിറിനെ തേനീച്ച ആക്രമിക്കുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് സാഫിർ നിലത്തു വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഗൂഡല്ലൂരിൽനിന്നും അഗ്നിശമന സേനാ സംഘം എത്തി തീപ്പന്തം കത്തിച്ച് തേനീച്ചകളെ അകറ്റിയാണ് പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്കു മാറ്റിയത്. സാഫിറിന്റെ ശരീരത്തിൽ തേനീച്ച പൊതിഞ്ഞ നിലയിലായിരുന്നു. സാഫിറിന്റെ മൃതദേഹം ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.