
‘വഖഫ് ഭേദഗതി ബിൽ 2025ൽ രാജ്യം കണ്ട ഏറ്റവും വലിയ തമാശ; നടക്കുന്നത് ഒരു മതത്തിന്റെ പക്ഷം പിടിച്ചുകൊണ്ടുള്ള നിയമനിർമാണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ രാജ്യം 2025ൽ കണ്ട ഏറ്റവും വലിയ തമാശയാണെന്ന് മലപ്പുറം എംപി ഇ.ടി.മുഹമദ് ബഷീർ. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയാണെന്നും മുസ്ലീമിനെതിരെ നടക്കുന്നത് അനീതിയാണെന്നും ഇ.ടി.മുഹമദ് ബഷീർ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ തുറന്നടിച്ചു. പുതിയ ഭേദഗതി ബിൽ വഖഫ് ബോർഡിനെ നശിപ്പിക്കാനാണ് നിർമിച്ചതെന്നും അദ്ദേഹം പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.
‘‘കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളുടെ രക്ഷകരായി അഭിനിയിക്കുകയാണ്. വഖഫ് ഭേദഗതി ബിൽ രാജ്യം 2025ൽ കണ്ട ഏറ്റവും വലിയ തമാശയാണ്. 2013ലെ യുപിഎ സർക്കാർ കൊണ്ടുവന്ന ഭേദഗതി ഏകകണ്ഠമായാണ് അംഗീകരിച്ചത്. പക്ഷേ, ഇവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. വഖഫ് ബോർഡിനെ നശിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. രാജ്യത്ത് മതങ്ങളുടെ പേരിൽ ഒരുപാട് ട്രസ്റ്റുകൾ ഉണ്ട്. ബിജെപിക്ക് രണ്ട് തരത്തിലുള്ള നിയമനിർമാണം മാത്രമേ അറിയുകയുള്ളൂ. ആദ്യത്തേത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ടാമത്തേത് മതത്തിന്റെ പക്ഷം പിടിച്ചിട്ടുള്ളതാണ്. വഖഫ് ബിൽ ഇതിൽ രണ്ടാമത്തേതാണ്.’’ – ഇ.ടി തുറന്നടിച്ചു.
‘‘യുപിയിലെ കാശി ക്ഷേത്രത്തിൽ ബോർഡിലെ ഉദ്യോഗസ്ഥർ എല്ലാം ഹിന്ദുക്കളാകണമെന്നാണ് നിയമത്തിൽ പറയുന്നത്. ഹിന്ദു വിശ്വാസിയല്ലാത്ത ഒരാൾക്ക് അവിടത്തെ ഒരു പദവിയിലും ഇരിക്കാൻ സാധിക്കില്ലെന്നും ബോർഡിന്റെ നിയമത്തിൽ പറയുന്നുണ്ട്. പക്ഷേ, ഇവിടെ ഇതെല്ലാം പിടിച്ചെടുക്കാനാണ് ശ്രമം.’’ – ഇ.ടി പറഞ്ഞു. പ്രസംഗത്തിനിടെ രണ്ട് തവണ ഇ.ടിയുടെ പ്രസംഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തേണ്ടി വന്നു. അതിനിടെ സമയം കടന്നുപോയെന്ന് കാണിച്ച് ഇ.ടിയുെട മൈക്ക് സ്പീക്കർ ഓഫ് ചെയ്തത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.