
‘സമ്മറിന്’ പിന്നാലെ ‘വിഷു ബമ്പറു’മായി സർക്കാർ; ഒന്നാം സമ്മാനം 12 കോടി രൂപ, മേയ് 28ന് നറുക്കെടുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി വിൽപനയ്ക്കെത്തിയ വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും.
മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ടിക്കറ്റൊന്നിന് 300 രൂപ വിലയാണ് വിഷുബമ്പർ ഭാഗ്യക്കുറിക്ക് നിശ്ചയിച്ചിരിക്കുന്നത്. 5000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും വിഷുബമ്പറിൽ ഉണ്ട്. മേയ് 28ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.