
ആർബിഐയുടെ പുതിയ ഡപ്യൂട്ടി ഗവർണറായി പൂനം ഗുപ്ത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഡപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. ഏപ്രിൽ 7 മുതൽ 9 വരെ നടക്കുന്ന പണനയ സമിതിയുടെ (മോണിറ്ററി പോളിസി കമ്മിറ്റി) യോഗത്തിനു മുന്നോടിയായാണ് പൂനം ഗുപ്തയെ ഡപ്യൂട്ടി ഗവർണറായി നിയമിച്ച് ഉത്തരവിറക്കിയത്. ജനുവരിയിൽ വിരമിച്ച മൈക്കൽ ദേബബ്രത പത്രയുടെ പിൻഗാമിയായാണ് നിയമനം.
പതിനാറാം ധനകാര്യ കമ്മിഷന്റെ ഉപദേശക സമിതിയിലെ അംഗമാണ് പൂനം ഗുപ്ത. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ പൂനം നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്റർനാഷനൽ ഫിനാൻസ് കോർപ്പറേഷനിൽ ഗ്ലോബൽ മാക്രോ ആൻഡ് മാർക്കറ്റ് റിസർച്ചിന്റെ മുഖ്യ ഗവേഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.