
വഖഫ് ബിൽ: ഹൈബി ഈഡന്റേയും ഡീൻ കുര്യാക്കോസിന്റെയും ഓഫിസിലേക്ക് മാർച്ച് നടത്തി ബിജെപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ഹൈബി ഈഡന്റേയും ഡീൻ കുര്യാക്കോസിന്റെയും ഓഫിസിലേക്ക് മാർച്ച് നടത്തി ബിജെപി. കൊച്ചി കലൂരുനിന്ന് ഹൈബി ഈഡന്റെ ഓഫിസിലേക്കായിരുന്നു മാർച്ച്. ഇടുക്കിയിൽ ചെറുതോണിയിലുള്ള ഡീൻ കുര്യാക്കോസിന്റെ ഓഫിസിലേക്കായിരുന്നു മാർച്ച്.
‘‘വഖഫ് അധിനിവേശത്തെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിൽ നിൽക്കുന്ന മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേരളത്തിൽ നിന്നുള്ള യുഡിഎഫ് – എൽഡിഎഫ് എംപിമാർ പാർലമെന്റിൽ വഖഫ് നിയമഭേദഗതിയെ എതിർക്കുന്നത് മുനമ്പം ജനതയോട് ചെയ്യുന്ന വഞ്ചനയാണ്’’ എന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. കലൂർ മെട്രോ സ്റ്റേഷന് മുന്നിൽ നിന്നും ഹൈബി ഈഡന്റെ ഓഫിസിലേക്ക് ആരംഭിച്ച ബിജെപി മാർച്ചിൽ സംസാരിക്കുകയായിരുന്നു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുത്തു. ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയാണ് ഡീൻ കുര്യാക്കോസിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്.