
‘കളിക്കളത്തിന്റെ ചിത്രമിടൂ, ബാറ്റ് വീശാൻ ഞാനെത്തും’: കുട്ടികളോട് ക്രിക്കറ്റ് കളിക്കൂവെന്ന് പത്തനംതിട്ട കലക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ മൊബൈൽ ഫോണിലും കംപ്യൂട്ടറിനു മുന്നിലും അവധിക്കാലത്തെ തളച്ചിടാതെ മണ്ണിലേക്ക് ഇറങ്ങി കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ ആഹ്വാനം ചെയ്ത് പത്തനംതിട്ട ജില്ലാ കലക്ടകർ പ്രേം കൃഷ്ണൻ. രണ്ടു മാസത്തെ വേനലവധി ആരംഭിച്ച ഘട്ടത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലക്ടറുടെ ആഹ്വാനം. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ കുട്ടികൾക്കൊപ്പം കളിക്കാൻ എത്തുമെന്നും കലക്ടർ ഉറപ്പു നൽകി. കലക്ടറുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയ വിദ്യാർഥികളെ,
വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേർന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കംപ്യൂട്ടറിനും മൊബൈലിനും മുന്നിൽ തളക്കപ്പെടാതെ നമുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോറും സിക്സറും പറത്തി വിക്കറ്റുകൾ വീഴ്ത്തി ആ പോയകാല നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്ന് ഈ പുതുലഹരിയെ നമുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളിൽനിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ.
കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ ഉൾപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളിൽ നിങ്ങൾക്കൊപ്പം ബാറ്റ് വീശാൻ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേർത്തു വയ്ക്കാൻ ആവേശത്തെ പുറത്തെടുക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാവും.
സ്നേഹപൂർവം നിങ്ങളുടെ കലക്ടർ…