
ദില്ലി: വഖഫ് ബില്ല് വന്നാൽ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരൺ റിജിജു. അറുനൂറിലധികം പേരുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാർത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും റിജിജു പറഞ്ഞു.
വഖഫ് ബില്ലിന് ലോക്സഭയിൽ പിന്തുണയറിയിച്ച് ടിഡിപിയും ജെഡിയുവും രംഗത്തെത്തി. മുസ്ലീം ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്ന് ടിഡിപി പറഞ്ഞു. വഖഫ് ബോർഡുകളിലെ നിയമനങ്ങളിലടക്കം സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ അവകാശം നൽകണമെന്നും ടിഡിപി അംഗം കൃഷ്ണ പ്രസാദ് വ്യക്തമാക്കി.
മുസ്ലീം ക്ഷേമത്തിനാണ് വഖഫ് നിയമമെന്ന് ജെഡിയു എംപിയും മന്ത്രിയുമായ ലലൻസിംഗ് പറഞ്ഞു. രാജ്യത്ത് മതേതരത്വം പുലരണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നയാളാണ് മോദി. നിതീഷ് കുമാറിനും ജെഡിയുവിനും പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് വേണ്ട. ഈ രാജ്യത്തെ പാർശ്വവത്ക്കരിക്കപ്പെട്ട മുസ്ലീങ്ങൾ മോദിക്കൊപ്പം നിൽക്കുമെന്നും ലലൻസിംഗ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]