
സമരസ്ഥലത്തുനിന്ന് 15കാരനെ വലിച്ചിഴച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയി, പിന്നാലെ കേസും; പ്രതികാര നടപടിയെന്ന് പിതാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മേപ്പയ്യൂർ പുറക്കാമല ഖനന വിരുദ്ധ സമരത്തിനിടെ പിടിച്ചുകൊണ്ടുപോകുകയും മർദിക്കുകയും ചെയ്ത പതിനഞ്ചുകാരന്റെ പേരിൽ കേസെടുത്ത് മേപ്പയ്യൂർ പൊലീസ്. പത്താം ക്ലാസ് വിദ്യാർഥിക്കെതിരെയാണ് കേസെടുത്തത്.
സംഘർഷ സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വിട്ടയയ്ക്കുകയും കേസെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ കുട്ടിക്കെതിരെ കേസുണ്ടെന്നും ഈ മാസം ഒൻപതിന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കണമെന്നും കാണിച്ച് മേപ്പയ്യൂർ എസ്ഐ കുട്ടിയുടെ പിതാവിന് നോട്ടിസ് നൽകി. പൊലീസ് അതിക്രമത്തിനെതിരെ ബാലാവകാശ കമ്മിഷനുൾപ്പെടെ പരാതി നൽകിയതിൽ പ്രതികാര നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്ന് പിതാവ് പറഞ്ഞു. നോട്ടിസ് ഒപ്പിട്ടു വാങ്ങാൻ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയില്ലാത്ത ദിവസമായതിനാൽ സമരസ്ഥലത്തെത്തി നിൽക്കുകയായിരുന്ന വിദ്യാർഥിയെ മേപ്പയ്യൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച കുട്ടിയെ പിന്നീട് കേസെടുക്കാതെ വിട്ടയച്ചിരുന്നു.