
റിയാദ്: ഈദ് അവധി ആഘോഷിച്ച് ബഹ്റൈനിൽ നിന്ന് തിരിച്ചുവരുന്നതിനിടെ മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്റൈനിൽ പോയി തിരിച്ചു വരുന്നതിനിടെ സൗദി-ബഹ്റൈൻ കോസ്വേയിൽ വെച്ച് പദ്മകുമാർ ബോധരഹിതനാവുകയായിരുന്നു.
Read Also – പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഇമ്മിഗ്രേഷൻ നടപടികൾക്ക് ശേഷം സൗദി ബോർഡർ കടന്നതിന് പിന്നാലെയാണ് സംഭവം. സുഹൃത്ത് അടുത്തുള്ള അൽ യൂസിഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൗദി ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ടാങ്ക് ഡിപ്പാർട്മെന്റ് മാനേജർ ആയിരുന്നു പദ്മകുമാർ. അൽ യൂസിഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. ഭാര്യ: യമുന, പിതാവ്: വനജാക്ഷി, മാതാവ്: സഹദേവൻ, മകൾ: നിസ സഹദേവൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]