
മോട്ടറോള ഏറ്റവും പുതിയ മോട്ടോ എഡ്ജ് 60 ഫ്യൂഷൻ ഇന്ന് ഇന്ത്യയിൽ അവതരിക്കും. ഔദ്യോഗിക ലോഞ്ച് ഇവന്റിന് മുന്നോടിയായി, വരാനിരിക്കുന്ന ഫോണിന്റെ സവിശേഷതകളെക്കുറിച്ചും രൂപകൽപ്പനയെക്കുറിച്ചും കമ്പനി ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ വില അതിന്റെ മുൻ മോഡലിന് സമാനമായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇതുവരെ, എഡ്ജ് 60 ഫ്യൂഷൻ ഇവന്റിനായി മോട്ടറോള ഒരു ലൈവ്സ്ട്രീം ലിങ്ക് പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഇതൊരു സോഫ്റ്റ് ലോഞ്ച് ആയിരിക്കാനുള്ള സാധ്യതയുണ്ട്. ഈ ഫോണിന് പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയുമൊക്കെ പരിശോധിക്കാം.
ഒന്നൊന്നര അവസരം; മോട്ടോറോള എഡ്ജ് 50 ഫ്യൂഷൻ വന്‍ വിലക്കിഴിവിൽ, കിടിലന്‍ ക്യാമറ ഫോണ്‍
കമ്പനി ഔദ്യോഗികമായി വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മുൻ മോഡലിനെപ്പോലെ മോട്ടോ എഡ്ജ് 60 ഫ്യൂഷന്റെ വില 25,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോ എഡ്ജ് 50 ഫ്യൂഷൻ 22,999 രൂപയ്ക്കായിരുന്നുണ് ലോഞ്ച് ചെയ്തത്. ചോർന്ന റെൻഡറുകൾ ഈ പുതിയ ഫോൺ നീല, പിങ്ക്, പർപ്പിൾ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വരുമെന്നാണ് വ്യക്തമാക്കുന്നത്. മോട്ടറോള മോട്ടോ എഡ്ജ് 60 ന് 6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയുണ്ട്, ഇതിന് 120Hz റിഫ്രഷ് റേറ്റും ലഭിക്കും. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ ടിഎസ്എംസിയുടെ നൂതന 4nm സാങ്കേതികവിദ്യയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ, മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ 50 എംപി സോണി എൽവൈടി 700 പ്രൈമറി ക്യാമറയും 13 എംപി സെക്കൻഡറി സെൻസറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചോർന്ന വിവരങ്ങൾ അനുസരിച്ച്, ഫോണിൽ മൂന്നാമതൊരു ക്യാമറയും ഉണ്ടായിരിക്കാം. എന്നാൽ ഇതിനെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നുമില്ല. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 എംപി ക്യാമറ ലഭിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനുപുറമെ, മോട്ടറോള എഡ്ജ് 60 ഫ്യൂഷന്‍ MLT 810 STD മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതായത് ഈ ഫോൺ വീണാലും വലിയ കേടുപാടുകളൊന്നും സംഭവിക്കില്ല. ഈ പുതിയ മോട്ടോ ഫോണിന് വെള്ളത്തിനും പൊടിക്കും എതിരായ ശക്തമായ പ്രതിരോധത്തിന് IP69 റേറ്റിംഗും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിഡ്-റേഞ്ച് വിഭാഗത്തിലെ ഉപയോക്താക്കൾക്ക് മികച്ച ഈട് വാഗ്ദാനം ചെയ്യുന്നതിനാണ് ഈ രണ്ട് സവിശേഷതകളും നൽകിയിരിക്കുന്നത്. ഈ ഫോണിന്റെ ബാക്കി വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]