
ലക്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് എട്ട് വിക്കറ്റ് ജയം. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മത്സരം വരുതിയിലാക്കി. പ്രഭ്സിമ്രാന് സിംഗ് (34 പന്തില്‍ 69), ശ്രയസ് അയ്യര്‍ (28 പന്തില്‍ പുറത്താവാതെ 52), നെഹല്‍ വധേര (25 പന്തില്‍ പുറത്താവാതെ 43) എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന് (30 പന്തില്‍ 44) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അബ്ദുള്‍ സമദിന്റെ (12 പന്തില്‍ 27) ഇന്നിംഗ്സ് നിര്‍ണായകമായി. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
അത്ര നല്ലതായിരുന്നില്ല പഞ്ചാബിന്റെ തുടക്കം. സ്കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ പ്രിയാന്‍ഷ് ആര്യയുടെ (8) വിക്കറ്റ് ആദ്യം നഷ്ടമായി. ദിഗ്വേഷ് രാതിക്കാണ് വിക്കറ്റ്. പിന്നീട് ശ്രേയസ് – പ്രഭ്സിമ്രാന് സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് വിജയത്തില്‍ അടിത്തറ പാകിയത്. ആക്രമിച്ച് കളിച്ച പ്രഭ്സിമ്രാന് 11-ാം ഓവറിലെ ആദ്യ പന്തിലാണ് മടങ്ങുന്നത്. മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിംഗ്സ്. ദിഗ്വേഷ് തന്നെയാണ് വിക്കറ്റ് വീഴ്ത്തിയത്. പ്രഭ്സിമ്രാന് മടങ്ങിയെങ്കിലും വധേരയെ കൂട്ടുപിടിച്ച് ശ്രേയസ് പഞ്ചാബിന് വിജയത്തിലേക്ക് നയിച്ചു. ഇരുവരും 67 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ശ്രേയസ് നാല് സിക്സും മൂന്ന് ഫോറും നേടി. വധേരയുടെ ഇന്നിംഗ്സിലും ഇത്രയും തന്നെ സിക്സും ഫോറുമുണ്ടായിരുന്നു.
നേരത്തെ, തകര്‍ച്ചയോടെയായിരുന്നു ലക്നൗവിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (0) അര്‍ഷ്ദീപ് സിംഗ് മടക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ മാര്‍കോ ജാന്സന് ക്യാച്ച് നല്‍കുകയായിരുന്നുന്നു താരം. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (28) പവലിയനില്‍ തിരിച്ചെത്തി. നന്നായി തുടങ്ങിയ മാര്‍ക്രം, ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ക്യാപ്റ്റന്‍ റിഷഭ് പന്ത് (2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അഞ്ചാം ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ പന്തില്‍ യൂസ്വേന്ദ്ര ചാഹലിന് ക്യാച്ച് നല്‍കുകയായിരുന്നു പന്ത്.
പിന്നീട് പുരാന് – ബദോനി സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ പുരാനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹല്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്കി. മാക്സ്വെല്ലിന് ക്യാച്ച്. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ക്ക് (19) തിളങ്ങാനായില്ല. ജാന്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി. എന്നാല്‍ ബദോനി – സമദ് സഖ്യം ലഖ്നൗവിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു.
അവസാന ഓവറില്‍ ബദോനിയും സമദും അര്‍ഷ്ദീപിന് വിക്കറ്റ് നല്കി. മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബദോനിയുടെ ഇന്നിംഗ്സ്. സമദ് രണ്ട് വീതം സിക്സും ഫോറും നേടി. അര്‍ഷ്ദീപിന് പുറമെ ലോക്കി, ഗ്ലെന്‍ മാക്സ്വെല്, മാര്‍കോ ജാന്സന്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മാറ്റമൊന്നുമില്ലാതെയാണ് ലക്നൗ ഇറങ്ങിയത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്ഗൂസണ് പഞ്ചാബ് ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം…
ലക്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാര്‍ദുല്‍ താക്കൂര്‍, അവേഷ് ഖാന്, രവി ബിഷ്ണോയ്.
പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ് വെല്‍, സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്സെന്, ലോക്കി ഫെര്ഗൂസണ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]