

ചിങ്ങവനം സപ്ലൈകോ പി.ഡി.എസ് ഡിപ്പോയിലെ അരി തിരിമറിയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ചിങ്ങവനം : ചിങ്ങവനം സപ്ലൈകോ പി.ഡി.എസ് ഡിപ്പോയിലെ അരി തിരിമറിയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽസപ്ലൈകോ പി ഡി എസ് ഡിപ്പോയിൽ വച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
തങ്കച്ചൻ ചിങ്ങവനം കൂട്ടായ്മയ്ക്ക് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സിബി ജോൺ ഉദ്ഘാടനം നിർവഹിച്ച കൂട്ടായ്മ യോഗത്തിന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം ജോൺ ചാണ്ടി സ്വാഗതം ആശംസിച്ചു.പാവപ്പെട്ട ജനങ്ങൾക്ക് റേഷൻ നൽകാൻ വേണ്ടി ഉള്ള സർക്കാർ സപ്ലൈകോയിൽ നിന്നും നിരന്തരമായി അരിയും ഗോതമ്പും അളവിൽ കുറയുന്നുവെന്ന സംശയത്തിനാലാണ് അന്വേഷണം ഉണ്ടാവുന്നത്. അതിൽ നിന്നാണ് വെളിപ്പെടുന്നത് വ്യാപകമായി സപ്ലൈകോയിൽ നിന്നും അരിയും ഗോതമ്പ് നഷ്ടപ്പെടുന്നുണ്ട് എന്ന കാര്യം.
അരി കൊണ്ടുവരാൻ ആയിട്ടും മറ്റുമുള്ള ലോറിയിൽ വരുന്ന ആൾക്കാർക്കൊക്കെ ഇതിൽ പങ്കുണ്ടെന്ന് ആണ് കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട്.പക്ഷേ ഇത് അന്വേഷിച്ചു കണ്ടെത്തുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിനുവേണ്ടി പോലീസ് അന്വേഷണം ശക്തമായി നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് ഈ പ്രതിഷേധ കൂട്ടായ്മയിലേക്ക് സമരത്തിലേക്ക് നീങ്ങുന്നത് എന്ന് സ്വാഗതം ആശംസിച്ച ജോൺ ചാണ്ടി വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]