
അവാക്കാഡോയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കരോട്ടിനോയിഡുകളുടെ ഉറവിടമാണ് അവാക്കാഡോ. കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമാണ് അവാക്കാഡോ.
വിറ്റാമിൻ കെ ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നതിൽ സജീവമായി പ്രവർത്തിക്കുന്നു. അവോക്കാഡോ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു.
വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണമായ പ്ലാക്ക് രൂപീകരണം തടയുന്നു. വിറ്റാമിൻ സി ഒരു ശക്തമായ ആൻ്റിഓക്സിഡൻ്റുാണ്. കൊളാജൻ്റെ സമന്വയത്തിനും ഇത് വളരെ പ്രധാനമാണ്. നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിലൂടെ വിളർച്ച തടയാൻ വിറ്റാമിൻ സി സഹായിക്കുന്നു.
അവാക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രോ-ബയോട്ടിക് ആയി പ്രവർത്തിക്കുകയും മികച്ച ദഹന ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാരുകൾ ഹൃദ്രോഗം, കാൻസർ, മെച്ചപ്പെട്ട പഞ്ചസാര നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവോക്കാഡോയിൽ ബീറ്റാ-സിറ്റോസ്റ്റെറോൾ, ഗ്ലൂട്ടാത്തയോൺ, ല്യൂട്ടിൻ തുടങ്ങിയ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്.
അവാക്കാഡോ പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (MUFAs) നല്ലൊരു ഉറവിടമാണ്. അവാക്കാഡോകളിൽ നിന്നുള്ള നാരുകൾ എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിൽ ആഴ്ചയിൽ രണ്ട് അവോക്കാഡോ ചേർക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
അവാക്കാഡോകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFAs), ഫൈബർ, പ്ലാൻ്റ് സ്റ്റിറോളുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവയ്ക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും… – അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ പ്രിയങ്ക റോഹത്ഗി പറയുന്നു.
ഹൃദയത്തിൻ്റെ ആരോഗ്യം, കണ്ണുകളുടെ ആരോഗ്യം, ശരീരത്തിൻ്റെ മൊത്തത്തിലുള്ള വളർച്ചയും വികാസവും എന്നിവ നിലനിർത്താൻ അവാക്കാഡോ സഹായകമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
Last Updated Apr 2, 2024, 9:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]