

ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുന്നിൽ നിന്ന് മറിയാമ്മ ഉമ്മൻ്റെ കൈയിൽ നിന്നും കെട്ടിവയ്ക്കാനുള്ള പണം കൈപ്പറ്റി ഫ്രാൻസിസ് ജോർജ്
പുതുപ്പള്ളി : ഏതൊരു ഇലക്ഷനും ആയിക്കോട്ടെ ഇലക്ഷൻ നടക്കുന്ന ദിവസത്തിന് കുറച്ചു ദിവസം മുമ്പ് എല്ലാ മണ്ഡലത്തിലേക്കും വിളിച്ചു അന്വേഷിക്കുന്ന ഒരു വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി.
പക്ഷേ ഇന്ന് അദ്ദേഹം ഇല്ല. അതുകൊണ്ടുതന്നെയാണ് ഇത്തവണ .കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജ് ഇലക്ഷനു കെട്ടിവെക്കാനുള്ള പണം ബഹുമാന്യനായ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുമ്പിൽ വച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയിൽ നിന്നും കൈപ്പറ്റിയത്.
മറിയാമ്മ ഉമ്മനോടൊപ്പം മകൻ ചാണ്ടിയും ഉമ്മൻ എംഎൽഎ, ഡിസിസി കോട്ടയം ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷ് , തുടങ്ങി കോട്ടയത്തെ മുതിർന്ന എല്ലാ നേതാക്കന്മാരും ഉണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പണം കൈമാറിയ ശേഷം സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ഉമ്മൻചാണ്ടിയെപ്പറ്റി വാചാലനായി.അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ 20 മണ്ഡലങ്ങൾ ഉണ്ടെങ്കിൽ 20 മണ്ഡലങ്ങളിലും വിളിച്ചു മണ്ഡലത്തിലെ സ്ഥിതി ഗതികൾ തിരക്കിയേനെ ഓപ്പം ആവശ്യമായ നിർദ്ദേശങ്ങളും നൽകിയേനെ.ഒപ്പം മണ്ഡലത്തിലെ നിലവിലെ സാഹചര്യം പറയാനും സ്ഥാനാർഥി മറന്നില്ല.
തോമസ് ചാഴിക്കാമെന്ന് വ്യക്തിക്ക് എത്രത്തോളം സ്വീകാര്യത ഉണ്ടെങ്കിലും കോട്ടയത്തെ മനുഷ്യർ തങ്ങളെ കൈവിടില്ല എന്നാണ് സ്ഥാനാർത്ഥി പറയുന്നത്.മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ഈ ഇലക്ഷൻ രണ്ട് കേരള കോൺഗ്രസ് തമ്മിലുള്ളതായി ഞാൻ കാണുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]