
ബെംഗളൂരു: വൈദ്യുതി നിരക്കിൽ ഗണ്യമായ കുറവ് വരുത്തി കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി). ഇതോടെ സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ ഗണ്യമായ കുറവുണ്ടാകും. നിരക്ക് മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യൂണിറ്റിന് 1.10 രൂപയാണ് കുറച്ചത്. പ്രതിമാസം 100 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഈ കുറവ് പ്രയോജനകരമാണ്. ഇപ്പോൾ യൂണിറ്റിന് 5.90 രൂപയാണ് വില. . 15 വർഷത്തിനിടെ ആദ്യമായാണ് കർണാടകയിൽ വൈദ്യുതി നിരക്ക് കുറയുന്നത്.
Read More….
എന്നിരുന്നാലും, പ്രതിമാസം 100 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ താഴെയുള്ള ഉപഭോഗത്തിന് സൗജന്യ വൈദ്യുതിക്ക് അർഹതയുള്ളവർക്കും ഈ കുറവ് ബാധിക്കില്ല. സംസ്ഥാനത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികൾക്കും (എസ്കോം) പുതുക്കിയ നിരക്കുകൾ ബാധകമാണെന്നും അറിയിച്ചു.
Last Updated Apr 1, 2024, 4:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]