

First Published Apr 1, 2024, 7:54 PM IST
മുംബൈ: ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടിലിറങ്ങിയപ്പോഴും മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കൂവല്‍. രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണൊപ്പം ടോസിനായി ഇറങ്ങിയ ഹാര്‍ദ്ദിക്കിനെ അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ പേരെടുത്ത് പറഞ്ഞപ്പോഴാണ് മുംബൈയിലെ കാണികള്‍ കൂവിയത്. പിന്നാലെ മുംബൈയിലെ കാണികളോട് അല്പം മര്യാദ കാട്ടൂവെന്നും മുംബൈ നായകന് വലിയൊരു കൈയടി കൊടുക്കൂവെന്നും മഞ്ജരേക്കര്‍ പറഞ്ഞപ്പോഴും കാണികള്‍ കൂവല്‍ ആവര്‍ത്തിച്ചു.
ടോസിനുശേഷം ജിയോ സിനിമയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ ഇംഗ്ലണ്ട് നായകന് ഓയിന്‍ മോര്ഗന് പറഞ്ഞത് ഒരു ഹോം ക്യാപ്റ്റനെ കാണികള്‍ ഇങ്ങനെ കൂവുന്നത് കാണുന്നത് ആദ്യമായി കാണുകയാണെന്നായിരുന്നു. കാണികളുടെ കൂവലിനോട് കൃത്രിമ ചിരിയോടെയായിരുന്നു ഹാര്‍ദ്ദിക്കിന്റെ പ്രതികരണം.
Eoin Morgan said, “I’ve never seen a home captain getting booed like that”. (JioCinema).
— Mufaddal Vohra (@mufaddal_vohra)
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യന്‍സ് ആദ്യമായാണ് ഹോം മത്സരത്തിനിറങ്ങുന്നത്.മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന് ഇറങ്ങിയത്. പരിക്കുള്ള സന്ദീപ് ശര്‍മക്ക് പകരം നാന്ദ്രെ ബര്‍ഗര്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മുംബൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
Sanjay Manjrekar asking Wankhede crowd to behave.
— Mufaddal Vohra (@mufaddal_vohra)
ഹാര്‍ദ്ദിക്കിനെ കൂവുന്നവരെ സ്റ്റേഡിയത്തിന് പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ ഇന്നലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നിഷേധിച്ചിരുന്നു. ബിസിസിഐ നല്കി മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് നടപ്പാക്കുകയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കിയിരുന്നു.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവന്: ഇഷാൻ കിഷൻ , രോഹിത് ശർമ, നമാൻ ധിർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജെറാൾഡ് കൊറ്റ്സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വേന മഫാക.
രാജസ്ഥാന് റോയല്‍സ് പ്ലേയിംഗ് ഇലവന്: യശസ്വി ജയ്സ്വാൾ, ജോഷ് ബട്ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്റോൺ ഹെറ്റ്മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ, നാന്ദ്രെ ബര്‍ഗര്‍, ആവേശ് ഖാൻ.
Last Updated Apr 1, 2024, 7:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]