
മേടം ഒന്നാം തീയതി മുതലുള്ള പുതുവർഷത്തിലെ ഫലങ്ങൾ എങ്ങനെ ആയിരിക്കും എന്നറിയാൻ എപ്പോഴും ഒരു ആകാംക്ഷ ഉണ്ടാവുക സ്വാഭാവികമാണ്. കാലാവസ്ഥ പ്രവചനം ഒക്കെ വരുന്നതിനു മുമ്പ് ജ്യോതിഷത്തിൽ അടിസ്ഥാന ത്തിൽ ആയിരുന്നു ഫലപ്രവചനങ്ങൾ നടന്നിരുന്നത്. ഇന്നും എല്ലാ പഞ്ചാംഗങ്ങളിലും വിഷുഫലം പ്രസിദ്ധീകരിക്കുന്നു.
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. ജോൽസ്യൻ വീടുകളിൽ ചെന്ന് വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും.
വിഷു സംക്രാന്തി നാളിലാണ് ജോൽസ്യൻ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക. വിഷുഫലം സൂര്യൻ മേടരാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതി വിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നിലനിന്നിരുന്നു.
തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
Last Updated Apr 1, 2024, 9:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]