
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ട്രെയിന്‍ യാത്രയില്‍ യുവാവ് റിസര്‍വ് ചെയ്ത ബെര്‍ത്ത് അനുവദിക്കാത്ത റെയില്‍വേക്ക് കിട്ടിയത് മുട്ടന്‍ പണി. റെയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. മലപ്പുറം പുലിക്കോട് തൈക്കാട് ജംഷീദിന്റെ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. പ്രസിഡന്റ് കെ മോഹന്‍ദാസ് പുറപ്പെടുവിച്ച വിധിയില്‍ ജംഷീദിന് നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി അയ്യായിരവും ചേര്‍ത്ത് 30,000 രൂപ നല്കാന് ആണ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ട്രെയിന്‍ നമ്പര്‍ 16527, യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ തത്കാല്‍ ക്വോട്ടയില്‍ സ്ലീപ്പര്‍ ടിക്കറ്റ് ആണ് യുവാവ് ബുക്ക് ചെയ്തത്. എന്നാല്‍ തനിക്ക് അനുവദിച്ച എസ് വണ്‍ കോച്ചിലെ 79 നമ്പര്‍ ബെര്‍ത്തില്‍ റിസര്‍വ് ചെയ്യാത്ത അഞ്ച് പേര് യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവര്‍ പരാതിക്കാരന് ബെര്‍ത്ത് ഒഴിഞ്ഞ് കൊടുത്തില്ല. റെയില്‍ ആപ് വഴി പലതവണ പരാതി നല്കി. ടി.ടി.ഇയെ അയച്ചു എന്ന് മറുപടി നല്‍കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊട്ടടുത്ത ദിവസം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി സ്റ്റേഷന് മാസ്റ്റര്‍ക്ക് പരാതി എഴുതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ല. പാലക്കാട് റെയില്‍വേ ഡിവിഷന് മാനേജര്‍, ഐ.ആര്.സി.ടി.സി, ബംഗളൂരു ഡിവിഷനല്‍ റെയില്‍വേ ഓഫിസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വിവരാവകാശ നിയമമനുസരിച്ച് ശേഖരിച്ച വിശദാംശങ്ങള്‍ സഹിതം പരാതി നല്‍കിയത്. ബെര്‍ത്ത് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഐആര്‍സിടിസിക്ക് ഈമെയില്‍ മുഖേന അയച്ച പരാതിക്കും മറുപടി ലഭിച്ചിരുന്നില്ല.