
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ബംഗളൂരു മലയാളികളുടെ യാത്രാ പ്രതിസന്ധിക്ക് വലിയ പരിഹാരമായിരുന്ന സര്‍വീസ് നിര്‍ത്തി. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഗജരാജ് സര്‍വീസ് ആണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും വൈകുന്നേരം അഞ്ചരക്കാണ് ഗജരാജ് സര്‍വീസ് ആരംഭിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ തെക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായി സര്‍വീസ് ആരംഭിക്കുന്നത് എറണാകുളത്ത് നിന്നായിരിക്കും.
ദേശീയ പാത നിര്മണത്തേത്തുടര്ന്നാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചിരുന്ന സര്‍വീസ് എറണാകുളത്ത് നിന്ന് ആക്കി മാറ്റിയത്. കണിയാപുരത്ത് നിന്ന് നാഗര്‍കോവില്‍ വഴി ബെംഗളൂരു സര്‍വീസ് നടത്തുന്ന ബസുകള്‍ തുടര്‍ന്നും സര്‍വീസ് നടത്തും.
സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചതു മുതല്‍ കെഎസ് 001, കെഎസ് 003 എന്നീ രണ്ട് ഗജരാജ് ബസുകളും തലസ്ഥാനത്തിന്റെ അഭിമാന സര്‍വീസായി തുടരുകയായിരുന്നു. ആദ്യ കാലത്ത് 1.40 ലക്ഷം രൂപയായിരുന്നു തിരുവനന്തപുരത്ത് നിന്ന പുറപ്പെട്ട് ബംഗളൂരു എത്തി തിരികെ തിരുവനന്തപുരത്ത് എത്തുമ്പോഴുണ്ടാകുന്ന വരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദേശീയപാതാ നിര്‍മാണം തുടങ്ങിയതോടെ തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെയുള്ള യാത്ര ദുഷ്കരമായി. രാവിലെ 8 മണിക്ക് ബംഗളൂരു എത്തേണ്ട ബസ് 11 മണിക്ക് ശേഷമായി എത്തുന്ന സമയം. ഇതോടെ തിരുവനന്തപുരത്ത് നിന്ന് ആളുകള്‍ കയറുന്നത് കുറഞ്ഞു. വരുമാനം ഇടിഞ്ഞ് 85,000 രൂപയായി. ഇതോടെയാണ് ബസും ക്രൂവും ഉള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റിയത്.