
നേരില്‍ കാണുന്ന നിമിഷത്തില്‍ തന്നെ മനുഷ്യന് എന്നും ഭയം മാത്രം സമ്മാനിക്കുന്ന ജീവികളില്‍ ഒന്നാണ് പാമ്പുകള്‍. അപ്പോള്‍ നിങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഓരോ കാല്‍വപ്പിലും കാണുന്നത് കൊടും വിഷമുള്ള പാമ്പുകളേയാണെങ്കിലോ? പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും വലുതായിരിക്കും അത്തരമൊരു അവസ്ഥ. എന്നാല്‍ സങ്കല്പ്പിക്കാന് പോലും കഴിയാത്ത ഈ അവസ്ഥ യഥാര്‍ത്ഥത്തില്‍ നേരിടുന്ന ഒരു പ്രദേശമുണ്ട് ലോകത്ത്. പേടിക്കേണ്ട, സംഭവം നമ്മുടെ നാട്ടിലല്ല അങ്ങ് തെക്കേ അമേരിക്കയിലെ ബ്രസീലിലാണ്.
ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലെത്തിയാല്‍ ഒരോ കാലടിയിലും ചുവട്ടിലെത്തുക ഉഗ്ര വിഷമുള്ള പാമ്പുകളാണ്. ബ്രസീലിലെ സാവോപോളോയ്ക്ക് സമീപത്തുള്ള പാമ്പുകളുടെ ദ്വീപ് എന്നറിയിപ്പെടുന്ന ഇല്ഹാഡ ക്യൂമാഡ ഗ്രാന്‍ഡേ സ്ഥിതി ചെയ്യുന്നത്. വനനശീകരണം എന്ന അര്‍ത്ഥം വരുന്നതാണ് ദ്വീപിന്റെ പേര് തന്നെ. 20ാം നൂറ്റാണ്ടില്‍ ഇവിടെ കൃഷി വ്യാപകമാക്കുന്നതിനായി മരങ്ങളും ചെടികളുമെല്ലാം വെട്ടി നശിപ്പിക്കപ്പെട്ടിരുന്നു. കാട്ടുതീയിട്ടാണ് ദ്വീപ് വൃത്തിയാക്കിയെടുക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒളിച്ചിരിക്കുന്ന അപകടം മനസ്സിലാക്കിയ ആളുകള്‍ ഈ പ്രദേശത്തേക്ക് വരാന്‍ പോലും തയ്യാറാകില്ല. തുടര്‍ന്നാണ് വനനശീകരണം എന്ന അര്‍ത്ഥം വരുന്ന പേര് ദ്വീപിന് ലഭിച്ചത് പോലും. ലോകത്തിലെ ഏറ്റവും വിഷകാരിയായ കുന്തത്തലയന്‍ അണലി ഉള്‍പ്പെടെ നാല് ലക്ഷത്തോളം പാമ്പുകളാണ് 106 ഏക്കര്‍ മാത്രം വലുപ്പമുള്ള ദ്വീപിനുള്ളിലുള്ളത്. ഓരോ സ്ക്വയര്‍ മീറ്ററിലും രണ്ട് മുതല്‍ അഞ്ച് വരെ പാമ്പുകളുണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ദ്വീപിനുള്ളിലേക്ക് മനുഷ്യര്‍ക്ക് പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]