
അറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യൻ പാചകക്കാരിയും എഴുത്തുകാരിയുമാണ് അസ്മ ഖാൻ. പ്രശസ്തമായ ലണ്ടൻ റസ്റ്റോറന്റായ ഡാർജിലിംഗ് എക്സ്പ്രസിന്റെ സ്ഥാപകകൂടെയാണ് അസ്മ. അടുത്തിടെ ചാൾസ് രാജാവിനെയും രാജ്ഞി കാമിലയെയും തന്റെ റസ്റ്റോറന്റിൽ വിരുന്നൊരുക്കാനുള്ള അവസരം അസ്മ ഖാന് ലഭിച്ചിരുന്നു. അസ്മ പുതുതായി തയ്യാറാക്കിയ ബിരിയാണി രാജാവിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അസ്മ ഖാനെ പാചക ലോകത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളിൽ ഒരാളായി മാറിയതെങ്ങനെയെന്ന് അറിയാം.
കൊൽക്കത്ത സ്വദേശിയായ അസ്മ ഖാൻ 1996ലാണ് കിംഗ്സ് കോളേജിൽ നിന്ന് നിയമം പഠിക്കാൻ വേണ്ടി യു.കെയിലേക്ക് താമസം മാറിയത്. പിന്നീട് 2013ൽ പിഎച്ച്ഡി നേടിയതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ആൺകുട്ടികളുടെ അമ്മയായ ശേഷവും ശരിയായ പരിശീലനം ഇല്ലാതിരുന്നിട്ട് പോലും ഭക്ഷണത്തോടുള്ള തന്റെ അഭിനിവേശം അസ്മ ഖാൻ വിട്ടുകളഞ്ഞില്ല. 2012ൽ വീട്ടിൽ ഒരു സപ്പർ ക്ലബ് ആരംഭിച്ചതോടെയാണ് ഭക്ഷ്യവ്യവസായത്തിലെ അവരുടെ യാത്ര ആരംഭക്കുന്നത്. സംരഭം തുടങ്ങി വളരെ വേഗത്തിൽ തന്നെ ആളുകളുടെ പ്രിയപ്പെട്ടതായി മാറി. ഒടുവിലാണ് 2017ൽ അസ്മ ഡാർജിലിംഗ് എക്സ്പ്രസ് റെസ്റ്റോറന്റ് ആരംഭിക്കുന്നത്. അവിടെ അവരുടെ പാചകക്കാരിൽ അധികവും ദക്ഷിണേഷ്യയിൽ നിന്നുള്ളവരാണ്.
പടിഞ്ഞാറൻ രാജ്യങ്ങളിലെ പല ഇന്ത്യൻ റെസ്റ്റോറന്റുകളിലും എല്ലാ ഭക്ഷണങ്ങൾക്കും ഒരേ രുചിയുള്ള മെനുകളാണുള്ളത്. എന്നാൽ
അതിൽനിന്നുമൊക്കെ വ്യത്യസ്തമാണ് അസ്മയുണ്ടാക്കുന്ന ഭക്ഷണങ്ങൾ. അവയ്ക്ക് സാധാരണ റെസ്റ്റോറന്റ് ഭക്ഷണത്തിന്റെ രൂചിയായിരിക്കില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
റെസ്റ്റോറന്റ് കൈകാര്യം ചെയ്യുന്നതിനുപുറമേ നല്ലൊരു എഴുത്തുകാരി കൂടിയാണ് അസ്മ ഖാൻ. 2018ലാണ് തന്റെ ആദ്യ പുസ്തകമായ ‘അസ്മാസ് ഇന്ത്യൻ കിച്ചൻ’ പ്രസിദ്ധീകരിച്ചത്. കുടുംബത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാചകക്കുറിപ്പുകളെ കുറിച്ച് പുസ്തകത്തിൽ അസ്മ പറഞ്ഞിരുന്നു. അതിനുശേഷം 2022ൽ തന്റെ അമ്മയ്ക്കും അസ്മ വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിനും ആദരസൂചകമായി ‘അമ്മു’ എന്ന പുസ്തകം പുറത്തിറക്കി. ജനപ്രിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ ഷെഫ്സ് ടേബിളിൽ പങ്കെടുത്ത ആദ്യത്തെ ബ്രിട്ടീഷ് ഷെഫായി 2019ൽ അസ്മയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിരുന്നു. 2024ലെ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി അസ്മയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അടുക്കളയിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്; ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]