
റിയാദ്: റോഡ് സൈഡിൽ നിൽക്കുമ്പോൾ വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം 55-ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന് വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്.
വാഹനാപകടമുണ്ടാവുന്നത് രണ്ടാഴ്ച മുമ്പാണ്.
റിയാദ് റിമാലിൽ ദമ്മാം ഹൈവേയുടെ ഓരത്ത് നിൽക്കുേമ്പാൾ ഒരു ബംഗ്ലാദേശി പൗരനോടിച്ച വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ് റിയാദ് എക്സിറ്റ് 14ലെ അല്‍മുവാസാത്ത് ആശുപത്രിയിൽ കഴിയുന്നതിനിടെ ഇന്നലെ (മാർച്ച് ഒന്ന്) ആണ് മരിച്ചത്.
തൊഴിൽ വിസയിൽ ഒരു മാസം മുമ്പാണ് സൈനുൽ ആബിദ് സൗദിയിലെത്തിയത്. അബൂബക്കര്‍-ജമീല ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിെൻറ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]