
കൊച്ചി – ഹൈദരാബാദ് ബജറ്റ് ടൂറുമായി ഐആർസിടിസി. ഈ മാസം 7ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ‘അമേസിംഗ് ഹൈദരാബാദ്’ ഫ്ലൈറ്റ് പാക്കേജാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് രാത്രിയും മൂന്ന് പകലും ഹൈദരാബാദിൽ ചെലവഴിക്കുന്ന രീതിയിലാണ് ടൂർ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9.24ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 11 മണിയ്ക്ക് ഹൈദരാബാദിൽ എത്തും. എയർപോർട്ടിൽ നിന്ന് നേരെ ശ്രീ രാമാനുജൻ പ്രതിമ കാണാനാണ് പോകുക. ഉച്ചഭക്ഷണം കഴിച്ച ശേഷം ഗോൽകോണ്ട കോട്ടയിലേയ്ക്ക്. ആദ്യ ദിവസം ഈ രണ്ട് സ്ഥലങ്ങളാണ് സന്ദർശിക്കുക. രാത്രി ഹോട്ടലിൽ തങ്ങും.
രണ്ടാം ദിവസം വിജയവാഡയിലുള്ള ഹയാത്നഗറിലെ രാമോജി ഫിലിം സിറ്റിയിലേയ്ക്കാണ് യാത്ര. 2000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന രാമോജി ഫിലിം സിറ്റി മാത്രമാണ് രണ്ടാം ദിവസത്തെ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിലിം സിറ്റിയിലെ സന്ദർശനത്തിന് ശേഷം തിരികെ ഹോട്ടലിലെത്തി രാത്രി ഭക്ഷണം കഴിച്ച് വിശ്രമം.
മൂന്നാം ദിവസം രാവിലെ തന്നെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്യും. ശേഷം, ചാർമിനാർ, ജമാ മസ്ജിദ്, ചൌമല്ല പാലസ്, സലാർജംഗ് മ്യൂസിയം തുടങ്ങി ഹൈദരാബാദിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കും. വൈകുന്നേരം 7.50ന് എയർപോർട്ടിൽ ഡ്രോപ്പ്. രാത്രി 9.30ന് തിരികെ കൊച്ചിയിലെത്തുന്ന രീതിയിലാണ് ടൂർ സംഘടിപ്പിക്കുന്നത്. കൊച്ചി – ഹൈദരാബാദ്, ഹൈദരാബാദ് – കൊച്ചി വിമാന ടിക്കറ്റുകളും എസി ഹോട്ടലിലെ രണ്ട് ദിവസത്തെ താമസവും രണ്ട് വീതം ബ്രേക്ക് ഫാസ്റ്റ്, ഡിന്നർ, എസി ബസിലെ യാത്ര, ഗൈഡിന്റെ സേവനം എന്നിവ ഉൾപ്പെടെയാണ് നിരക്ക്. ബാക്കിയുള്ള ചെലവുകളെല്ലാം സ്വന്തമായി വഹിക്കേണ്ടതാണ്.
ബുക്കിങ്ങിന് ബന്ധപ്പെടാം
എറണാകുളം – 0484 – 2382991, 8287932082, 8287932117, 8287932064
തിരുവനന്തപുരം – 8287932095
കോഴിക്കോട് – 8287932098
READ MORE: മാർച്ചിൽ തുരുതുരാ അവധികൾ; രണ്ട് ഉഗ്രൻ വീക്കെൻഡുകൾ, മടിച്ചിരിക്കാതെ യാത്ര പോകാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]