
ഷാഹി കബീറിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന് നായകനാവുന്ന ചിത്രം എന്നതായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് യുഎസ്പി. വേറിട്ട പൊലീസ് കഥകളുമായി മലയാളി സിനിമാപ്രേമികളെ മുന്‍പും ആകര്‍ഷിച്ചിട്ടുള്ള ഷാഹി കബീര്‍ ഇക്കുറിയും അത്തരം വ്യത്യസ്തമായ ഒരു കഥയുമായാണ് എത്തിയിരിക്കുന്നത്. നവാഗതനായ ജീത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിശങ്കര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചാക്കോച്ചന് എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് അഭിപ്രായം നേടിയ ചിത്രം റിലീസ് ചെയ്ത് പത്ത് ദിനങ്ങള്‍ പിന്നിടുമ്പോഴും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ കാര്യമായി എത്തിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ചിത്രം കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകളുടെ കണക്ക് പുറത്തെത്തിയിരിക്കുകയാണ്.
നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ ചിത്രത്തിന്റെ 63,660 ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം വാരത്തിലുള്ള ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കണക്കാണ് ഇത്. ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷനിലും ചിത്രം മികവ് കാട്ടുമെന്നാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. തിയറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പർഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം.
ALSO READ : ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]