
ന്യൂഡൽഹി: പ്രയാഗ് രാജിൽ 144 വർഷങ്ങൾക്കുശേഷം നടന്ന മഹാ കുംഭമേള ജനുവരി 13ന് ആരംഭിച്ച് ഫെബ്രുവരി 26നാണ് സമാപിച്ചത്. 45 ദിവസമായി നീണ്ടുനിന്ന തീർത്ഥാടനത്തിൽ 60 കോടിയിലധികം ഭക്തരാണ് ഒഴുകിയെത്തിയത്. ഇപ്പോഴിതാ കുംഭമേള അവസാനിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പ്രയാഗ് രാജിലെ വിവിധ സ്ഥലങ്ങളുടെ ഇപ്പോഴത്തെ ചിത്രങ്ങൾ പ്രമുഖ വാർത്താ ഏജൻസി പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മാസക്കാലം ജനങ്ങൾ തിങ്ങിയെത്തിയ സ്ഥലങ്ങൾ വിജനമായിരിക്കുകയാണ്.
ആയിരത്തിൽപരം ടെന്റുകൾ അഴിച്ചുമാറ്റി, കുംഭമേള നടന്ന പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാൻ വാഹനങ്ങൾക്ക് അനുമതി ലഭിച്ചു, ഇപ്പോൾ അധികം ആളുകൾ സന്ദർശനത്തിനും എത്തുന്നില്ല. കുംഭമേള നടന്ന പരിസരങ്ങൾ ശുചിയാക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ വെളളിയാഴ്ച 15 ദിവസത്തെ ശുചിത്വ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. സംഗം ഘട്ടുകൾ, മേള നടന്ന പരിസരങ്ങൾ തുടങ്ങിയവ പഴയതുപോലെ വൃത്തിയാക്കാനാണിത്.
ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ വന്നെത്തുന്ന വേദിയാണിത്. 66 കോടിയിലധികം ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. കുംഭമേളയുടെ ഭാഗമായി 15,000ൽ അധികം ശുചിത്വ തൊഴിലാളികളും 2000ൽപരം ഗംഗ സേവ ദൂതുകളുമാണ് യാതൊരു വിശ്രമവും ഇല്ലാതെ ജോലി ചെയ്തതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ പുറത്തുവിടുന്ന വിവരമനുസരിച്ച് മഹാകുംഭമേളയോട നുബന്ധിച്ചുണ്ടായ എല്ലാ മാലിന്യങ്ങളും നൈനിയിലെ ബസ്വർ പ്ലാന്റിലാണ് സംസ്കരിക്കുന്നത്. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി അർബൻ ആൻഡ് റൂറൽ വാട്ടർ കോർപ്പറേഷൻ സ്ഥാപിച്ച പൈപ്പുകളും വൈദ്യുതി വകുപ്പ് സ്ഥാപിച്ച തെരുവ് വിളക്കുകളും ടെന്റുകളും നീക്കം ചെയ്യുകയാണ്. കൂടാതെ ഇവിടെ താൽക്കാലികമായി സ്ഥാപിച്ച ഒന്നരലക്ഷം ശുചിമുറികളും നീക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീക്കം ചെയ്ത് വരികയാണ്.
അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി പ്രയാഗ് രാജിൽ 7000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. എഐ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപ്പെടുത്തിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ ചെറു അനക്കങ്ങൾ പോലും വ്യക്തതയോടെ പകർത്താൻ കഴിയുന്ന 2700 സിസിടിവി ക്യാമറകളാണ് മേളയിലൊട്ടാകെ വിന്യസിച്ചിരുന്നത്. കൂടാതെ, 40000 പൊലീസുകാരെയും സുരക്ഷയുടെ ചുമതല ഏൽപ്പിച്ചിരുന്നു.
നിരവധി മേഖലകളിൽ നിന്നുളള പ്രമുഖർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ എത്തിയിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി. ആപ്പിൾ കോ ഫൗണ്ടർ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറിൻ പവൽ ജോബ്സ്, സിനിമാതാരങ്ങൾ, വ്യവസായപ്രമുഖർ എന്നിവരും എത്തിയിരുന്നു.
sites
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]