
.news-body p a {width: auto;float: none;}
ന്യൂഡൽഹി: 15 വർഷം പൂർത്തിയായ വാഹനങ്ങൾക്ക് മാർച്ച് 31 മുതൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ലെന്ന് ഡൽഹി സർക്കാർ. തലസ്ഥാന നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാനാണ് നടപടിയെന്നാണ് പരിസ്ഥിതി മന്ത്രി മജീന്ദ്ര സിഹ് സിർസ അറിയിച്ചത്. അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങൾ പെട്രോൾ പമ്പുകളിൽ സ്ഥാപിക്കും.
ഇതിലൂടെ തിരിച്ചറിയുന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്നും മന്ത്രി വ്യക്താക്കി. നിർദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വായു മലിനീകരണ തോത് കുറയ്ക്കുന്നതിനായി ഡൽഹിയിലെ എല്ലാ ഉയരമുള്ള കെട്ടിടങ്ങളും ഹോട്ടലുകളും ബിസിനസ് കോംപ്ലക്സുകളും ആന്റി സ്മോഗ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. 2025 ഡിസംബറോടെ രാജ്യതലസ്ഥാനത്തെ 90 ശതമാനം സിഎൻജി ബസുകൾ പിൻവലിച്ച് ഇലക്ടട്രിക് ബസുകൾ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വായുമലിനീകരണം രാജ്യതലസ്ഥാത്തെ ആശങ്കയിൽ ആകുന്നതിനിടെയാണ് തീരുമാനം. 2024 നവംബറിൽ ലോകത്തിലെ ഏറ്റവും കടുത്ത വായുമലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ഡൽഹി എത്തിയിരുന്നു. ഇതിന് പിന്നാലെ ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ എൻജിനുള്ള നാലുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗർ എന്നിവിടങ്ങളിലും വിലക്കേർപ്പെടുത്തിയിരുന്നു.