
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിലെ കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി. എവേ മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ മാഡ്രിഡ് വമ്പന്മമാര്‍ തോറ്റു. ഒന്നിനെതിരെ 2 ഗോളിനാണ് ബെറ്റിസിന്റെ ജയം. റയല്‍ മുന്‍താരമായ ഇസ്കോയാണ് 54-ാം മിനിറ്റില്‍ ബെറ്റിസിന്റെ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്. 10-ാം മിനിറ്റില്‍ ബ്രാഹിം ഡിയാസിലൂടെ മുന്നിലെത്തിയ ശേഷമാണ് റയിലിന് തിരിച്ചടി നേരിട്ടത്. 34-ാം മിനിറ്റില്‍ ജോണി കാര്‍ഡോസോ ബെറ്റിസിനെ ഒപ്പമെത്തിച്ചു. 26 കളിയില്‍ 54 പോയിന്റുമായി റയല്‍ മാഡ്രിഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
ബെറ്റിസിനെതിരായ തോല്‍വി കിരീടപ്പോരാട്ടത്തില്‍ നിണായകമായേകകുമെന്ന് റയല്‍ പരിശീലകന് കാര്‍ലോ ആഞ്ചലോട്ടി തുറന്നുപറഞ്ഞു. ഇന്ന് രാത്രി 8.45ന് തുടങ്ങുന്ന മത്സരത്തില്‍ ബാഴ്സലോണ, റയല്‍ സോസിഡാഡിനെ നേരിടും. അതേസമയം, അത്ലറ്റിക്കോ മാഡ്രിഡും ജയം നേടി. അത്ലറ്റിക് ക്ലബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. 66-ാം മിനറ്റില്‍ ഹൂലിയന്‍ ആല്‍വാരസ് ആണ് നിര്‍ണായഗോള്‍ നേടിയത്. സീസണില്‍ അര്‍ജന്റൈന്‍ താരത്തിന്റെ 21-ാം ഗോളിയിരുന്നു ഇത്. 26 കളിയില്‍ 56 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ ഒന്നാം സാനത്തേക്ക് ഉയര്‍ന്നു. 25 മത്സരങ്ങളില്‍ 54 പോയിന്റുള്ള ബാഴ്സലോണ രണ്ടാമത്. ഇന്ന് ജയിച്ചാല്‍ ബാഴ്സയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.
pic.twitter.com/gIYaOUo7f1 Reminder isco played for madrid for 9 years and did this celebration 😂😂😂😂
— FootyFunnies (@FootyFunniesz) March 2, 2025
മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍
എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അഞ്ചാം റൗണ്ടില്‍ സിറ്റി, പൊരുതിക്കളിച്ച പ്ലൈമൗത്തിനെ ഒന്നിനെതിരെ 3 ഗോളിന് തോല്‍പ്പിച്ചു. മുന്‍ റൗണ്ടില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച പ്ലൈമൗത്ത് 38-ാം മിനിറ്റിലെ ഗോളിലൂടെ മുന്നിലെത്തി. എന്നാല്‍ 19കാരന് മിഡ്ഫീല്‍ഡര്‍ നിക്കോ ഒ റെയ്ലി സിറ്റിയുടെ രക്ഷയ്ക്കെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പും രണ്ടാം പകുതിയില്‍ 76-ാം മിനിറ്റില്‍ കമാരതാരം നേടിയ ഗോളുകളില്‍ സിറ്റി ലീഡെടുത്തു. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍താരം ഏര്‍ലിംഗ് ഹാലന്‍ഡിന്റെ അസിസ്റ്റില്‍ നിന്ന് 90-ാം മിനിറ്റില്‍ കെവിന് ഡിബ്രുയിനെ മൂന്നാം ഗോളിലൂടെ സിറ്റി ജയം ഉറപ്പാക്കി. ഇന്ന് രാത്രി 10 മണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫുള്‍ഹാമിനെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]