
തിരുവനന്തപുരം: എഴുത്തുകാരനും ഇടതു ചിന്തകനുമായ ശ്രീ ഭാസുരേന്ദ്രബാബു നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി മാർച്ച് രണ്ട് ( ഞായറാഴ്ച ) വൈകിട്ട് 3.30 ന് തിരുവനന്തപുരം മാസ്കോട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭാസുരേന്ദ്രബാബു രചിച്ച ‘യുവത്വം ജ്വലിച്ചുയർന്ന കാലം’ എന്ന പുസ്തകം ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രകാശിപ്പിക്കുകയാണ്. ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം; സാദ്ധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ എഴുത്തുകാരനും സാംസ്കാരിക ചിന്തകനുമായ പ്രൊഫസർ ബി. രാജീവൻ മുഖ്യ പ്രഭാഷണം നടത്തും.