

ഉത്സവസ്ഥലത്ത് സഹായിയായിനിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു; പാചകക്കാരൻ അറസ്റ്റില്‍
കാസർകോട്: ഉത്സവസ്ഥലത്ത് പാചകത്തിന് സഹായിയായി നിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
പള്ളഞ്ചി നിടുകുഴിയിലെ സതീശനെയാണ് ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ സതീശനെ കോടതി റിമാൻഡ് ചെയ്തു.
15-കാരന്റെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന ഒറ്റക്കോലത്തിന് ഭക്ഷണം പാകംചെയ്യാൻ എത്തിയതായിരുന്നു സതീശൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരാതിക്കാരനായ കുട്ടിയടക്കമുള്ളവർ ഭക്ഷണം പാകംചെയ്യുന്നതിന് സഹായിക്കാൻ ഇവിടെയുണ്ടായിരുന്നു. ഭക്ഷണം ഉണ്ടാക്കിയശേഷം കുട്ടിയെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാനുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]